എനിക്കെതിരെ കേസെടുക്കുമ്പോള്‍ മൊത്തം കള്ളന്‍മാരുടെ അനുമതി മേടിച്ചോ; പൊട്ടിച്ചിരിപ്പിച്ച് 'ന്നാ താന്‍ കേസ് കൊട്' ട്രയിലര്‍

രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ട്രയിലര്‍ പൊട്ടിച്ചിരിയുടെ വിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്

Update: 2022-08-08 03:15 GMT

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. ചിത്രത്തിലെ ഈയിടെ പുറത്തിറങ്ങിയ 'ദേവദൂതര്‍ പാടി' എന്ന ഗാനരംഗം വൈറലായിരുന്നു. ഇപ്പോള്‍ സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ട്രയിലര്‍ പൊട്ടിച്ചിരിയുടെ വിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്. എം.എൽ.എ.യുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളനെ പട്ടി കടിച്ചതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളും നിയമനടപടികളുമൊക്കെയാണ് ചിത്രമെന്ന സൂചനയാണ് ട്രയിലര്‍ തരുന്നത്. കള്ളനായ അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. വേറിട്ട ഗെറ്റപ്പിലും സംസാരശൈലിയിലുമാണ് ചാക്കോച്ചന്‍റെ കഥാപാത്രമെത്തുന്നത്. ഗായത്രി ശങ്കറാണ് നായിക.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. സന്തോഷ് ടി.കുരുവിളയാണ് നിര്‍മാണം. ആഗസ്ത് 11ന് ചിത്രം തിയറ്ററുകളിലെത്തും.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News