ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ 'ന്‍റിക്കാക്കയ്ക്കൊരു പ്രേമണ്ടാർന്നു' റിലീസ് മാറ്റിവയ്ക്കുന്നു: നിര്‍മാതാവ്

നവാഗതനായ ആദിൽ മൈമൂനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവന, ഷറഫുദ്ദീൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Update: 2023-02-17 06:18 GMT

ഷറഫുദ്ദീനും ഭാവനയും

ഒരിടവേളക്ക് ഭാവന മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് 'ന്റിക്കാക്കയ്ക്കൊരു പ്രേമണ്ടാർന്നു'.ഫെബ്രുവരി 17നായിരുന്നു ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ റിലീസ് മാറ്റിവച്ചതായി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കളില്‍ ഒരാളായ രാജേഷ് കൃഷ്ണ. ഫെബ്രുവരി 24ന് സിനിമ തിയറ്ററുകളിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.

നവാഗതനായ ആദിൽ മൈമൂനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവന, ഷറഫുദ്ദീൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രം മാജിക് ഫ്രെയിംസാണ് വിതരണത്തിനെത്തിക്കുന്നത്. അരുൺ റുഷ്ദിയുടേതാണ് കാമറ. ബിജിബാലാണ് പശ്ചാത്തല സംഗീതം.

Advertising
Advertising

രാജേഷ് കൃഷ്ണയുടെ കുറിപ്പ്

പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ ന്റിക്കാക്കയ്ക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രം നാളെ 17th ന് റിലീസ് ചെയ്യാൻ സാധിക്കില്ലന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു . നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. അടുത്ത വെള്ളിയാഴ്ച 24 - ഫെബ്രുവരി ഞങ്ങൾ നിങ്ങളെ തിയറ്ററിൽ പ്രതീക്ഷിക്കുന്നു..

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News