വിവാദങ്ങളൊന്നും ബാധിച്ചില്ല; ഷാരൂഖ് ഖാനായി മിന്നിത്തെളിഞ്ഞ് ബുർജ് ഖലീഫ

വീഡിയോ ഷാരൂഖ് ഖാനും ആരാധകരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

Update: 2021-11-03 06:55 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: പതിവു തെറ്റിച്ചില്ല, ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന്റെ ജന്മദിനത്തിൽ ബുർജ് ഖലീഫ വീണ്ടും മിന്നിത്തെളിഞ്ഞു. മകൻ ആര്യൻ ഖാനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ 56-ാം ജന്മദിനത്തിലാണ് ബുർജ് ഖലീഫ നടന് ആശംസകൾ നേർന്നത്.

ഇമാർ പ്രോപ്പർട്ടീസ് ആന്റ് ഇ കൊമേഴ്‌സ് കമ്പനി സ്ഥാപകൻ മുഹമ്മദ് അൽ അബ്ബാർ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഹാപ്പി ബർത്ത് ഡേ ഷാരൂഖ് എന്നാണ് ആദ്യം തെളിഞ്ഞു വന്നത്. പിന്നീട് വി ലവ് യു ഷാരൂഖ് ഖാൻ എന്നും. നടന്റെ ബ്ലോക്ബസ്റ്റർ ചിത്രമായ ദിൽവാലേ ദുൽഹനിയോ ലേ ജായേംഗേയിലെ തുജെ ദേഖാ തൊ യെ ജാനാ സനം എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജന്മദിന വീഡിയോ. 

Advertising
Advertising

വീഡിയോ ഷാരൂഖ് ഖാനും ആരാധകരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇത് തുടർച്ചയായ മൂന്നാം തവണയാണ് നടന് ബുർജ് ഖലീഫയിൽ ആശംസ നേരുന്നത്. അലിബാഗിലെ ഫാം ഹൗസിൽ വച്ചാണ് ഇത്തവണ ഷാരൂഖ് പിറന്നാൾ ആഘോഷിച്ചത്. മകൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല.

പത്താൻ ആണ് ഷാരൂഖിന്റെ അടുത്ത സിനിമ. ദീപിക പദുക്കോൺ ആണ് ചിത്രത്തിലെ നായിക. സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമാണം.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News