വിദേശവനിതയെ ലൈംഗികമായി പീഡിപ്പിച്ചു, വിമാനത്താവളത്തില്‍ ഉപേക്ഷിച്ചു; ഓസ്കര്‍ ജേതാവ് അറസ്റ്റില്‍

2004ല്‍ മികച്ച ചിത്രം, തിരക്കഥ, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലുള്‍പ്പെടെ മൂന്ന് അക്കാദമി അവാര്‍ഡുകള്‍ നേടിയ ക്രാഷ് എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തും സംവിധായകനുമാണ് 69 കാരനായ ഹാഗ്ഗിസ്

Update: 2022-06-20 07:25 GMT

റോം: ഓസ്കര്‍ പുരസ്കാര ജേതാവായ കനേഡിയന്‍ സംവിധായകന്‍ പോള്‍ ഹാഗ്ഗിസ് ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റില്‍. ഹാഗ്ഗിസിനെ തെക്കൻ ഇറ്റലിയിൽ അറസ്റ്റ് ചെയ്തതായി പ്രാദേശിക പ്രോസിക്യൂട്ടർമാരെ ഉദ്ധരിച്ച് ഇറ്റാലിയൻ വാർത്താ ഏജൻസികൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. വിദേശ വനിതയെ ലൈം​ഗിക അതിക്രമണത്തിന് ഇരയാക്കുകയും വിമാനത്താവളത്തിൽ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തതിനാണ് ഹാ​​ഗ്ഗിസ് അറസ്റ്റിലായത്. ഇറ്റലിയിലെ ഒസ്തുനിയിലാണ് സംഭവം.

ഇറ്റലിയിലേക്കു വന്ന യുവതിയാണ് സംവിധായകന്‍റെ പീഡനത്തിന് ഇരയായത്. തുടർന്ന് യുവതിയെ പാപോള കാസെയ്ൽ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ വിമാനത്താവളത്തിലെ ജീവനക്കാരും പൊലീസും ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകുകയും ഇറ്റാലിയൻ സ്ക്വാഡ്ര പോലീസ് യൂണിറ്റ് ഓഫീസിലെത്തിക്കുകയും ചെയ്തു. ഇപ്പോൾ ബ്രിന്ദ്സിയിലെ ആശുപത്രിയിൽ ചികിത്സയിലാണിവർ.  

Advertising
Advertising

''ഗുരുതര ലൈംഗികാത്രികമം, ശാരീരികമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, വിദേശയുവതിക്കെതിരെ മുന്‍വിധിയോടെ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്നിവ സംവിധായകനും തിരക്കഥാകൃത്തുമായ ഹാഗ്ഗിസ് ചെയ്തതായി സംശയിക്കുന്നതായി ബ്രിണ്ടിസി പ്രോസിക്യൂട്ടർമാരുടെ പ്രസ്താവനയെ ഉദ്ധരിച്ച് എ.എന്‍.എസ്.എ(ANSA), എ.ജി.ഐ(AGI) ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ തന്‍റെ ഇറ്റാലിയൻ അഭിഭാഷകൻ മിഷേൽ ലഫോർജിയ മുഖേന ഹാഗ്ഗിസ് ആരോപണങ്ങൾ നിഷേധിച്ചു."എത്രയും വേഗം അന്വേഷണം നടത്തൂ, ഞാൻ തീർത്തും നിരപരാധിയാണ്," ലഫോർജിയയെ ഉദ്ധരിച്ച് ഏജൻസികൾ പറഞ്ഞു. എന്നാല്‍ കേസിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ പ്രോസിക്യൂട്ടറുടെ ഓഫീസോ ലഫോർജിയയോ തയ്യാറായില്ല.

2004ല്‍ മികച്ച ചിത്രം, തിരക്കഥ, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലുള്‍പ്പെടെ മൂന്ന് അക്കാദമി അവാര്‍ഡുകള്‍ നേടിയ ക്രാഷ് എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തും സംവിധായകനുമാണ് 69 കാരനായ ഹാഗ്ഗിസ്. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ഇറ്റാലിയൻ ജേണലിസ്റ്റ് സിൽവിയ ബിസിയോയും സ്പാനിഷ് കലാ നിരൂപകൻ സോൾ കോസ്റ്റൽസ് ഡൗൾട്ടനും ചേർന്ന് പുതിയ ചലച്ചിത്ര പരിപാടിയായ അല്ലോറ ഫെസ്റ്റിൽ മാസ്റ്റർ ക്ലാസ് അവതരിപ്പിക്കാനിരിക്കേയാണ് ഹാഗ്ഗിസ് അറസ്റ്റിലാവുന്നത്. അതിക്രമത്തിന് ഇരയായ യുവതി മേളക്ക് മുന്നോടിയായി ഹാഗ്ഗിസിനൊപ്പം താമസിച്ചിരുന്നതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. കുറച്ചു കാലം മുന്‍പ് പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ലൈംഗികാതിക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി വൈദ്യസഹായം തേടിയിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News