പടച്ചോനേ ഇങ്ങള് കാത്തോളീ നവംബര്‍ 24ന് തിയറ്ററുകളിലേക്ക്

Update: 2022-11-18 12:45 GMT
Advertising

ബിജിത്ത് ബാല സംവിധാനം ചെയ്ത ചിത്രം പടച്ചോനേ ഇങ്ങള് കാത്തോളീ റിലീസിനൊരുങ്ങുന്നു. ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ചിത്രം നവംബര്‍ 24ന് തിയറ്ററുകളിലെത്തും. നർമത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്. 

ശ്രീനാഥ് ഭാസിയെ കൂടാതെ ആൻ ശീതൾ, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമൽ പാലാഴി, അലൻസിയർ എന്നിവരും ചിത്രത്തിലുണ്ട്. നവംബർ 24ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.

ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ചിത്രം നിര്‍മിച്ചത്. വിഷ്‍ണു പ്രസാദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രചന - പ്രദീപ് കുമാർ കാവുംന്തറ, സംഗീതം- ഷാൻ റഹ്‍മാൻ, ഗാനരചന- നിധീഷ് നടേരി, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, ആർട്ട് ഡയറക്ടർ- അർക്കൻ എസ് കർമ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂർ, പിആർഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് - ഹുവൈസ്

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News