ഷാരൂഖ് ഖാന്‍ സുന്ദരനല്ല, അഭിനയിക്കാനറിയില്ല; പാക് നടിയുടെ പരാമര്‍ശത്തിനെതിരെ ആരാധകര്‍

ഷാരൂഖ് നല്ലൊരു ബിസിനസുകാരനാണെന്നും എങ്ങനെ സ്വയം മാര്‍ക്കറ്റ് ചെയ്യണമെന്ന് അറിയാമെന്നും മഹ്നോര്‍ കൂട്ടിച്ചേര്‍ത്തു

Update: 2023-07-07 09:52 GMT

ഷാരൂഖ് ഖാന്‍/മഹ്നൂര്‍ ബലോച്ച്

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വിമര്‍ശവുമായി അമേരിക്കന്‍ വംശജയായ പാക് നടി മഹ്നൂര്‍ ബലോച്ച്. താരം സുന്ദരനല്ലെന്നും അഭിനയിക്കാനറിയില്ലെന്നുമായിരുന്നു നടി പറഞ്ഞത്. ഷാരൂഖ് നല്ലൊരു ബിസിനസുകാരനാണെന്നും എങ്ങനെ സ്വയം മാര്‍ക്കറ്റ് ചെയ്യണമെന്ന് അറിയാമെന്നും മഹ്നോര്‍ കൂട്ടിച്ചേര്‍ത്തു.

''നല്ല വ്യക്തിത്വമുള്ളവനാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ പരമ്പരാഗതമായ സൗന്ദര്യ മാനദണ്ഡങ്ങള്‍ നോക്കിയാല്‍ അദ്ദേഹം സുന്ദരനല്ല. അദ്ദേഹത്തിന്‍റെ വ്യക്തിത്വവും പ്രഭാവലയവും വളരെ ശക്തമാണ്, അതുകൊണ്ടാണ് അദ്ദേഹം സുന്ദരനായി കാണപ്പെടുന്നത്. അദ്ദേഹത്തിന് വല്ലാത്ത ഒരു ആകര്‍ഷകത്വമുണ്ട്. അതില്ലാത്ത ധാരാളം സുന്ദരന്‍മാരുണ്ട്. അതിനാൽ ആളുകൾ അവരെ ശ്രദ്ധിക്കുന്നില്ല, ”പാകിസ്താന്‍ ടോക്ക് ഷോയായ ഹദ് കർദിയിൽ നടി പറഞ്ഞു.

Advertising
Advertising

അദ്ദേഹത്തിന് അഭിനയം അറിയില്ല എന്നതാണ് ഷാരൂഖിനെക്കുറിച്ചുള്ള എന്‍റെ അഭിപ്രായം. ഒ രുപക്ഷേ അദ്ദേഹത്തിന്‍റെ ആരാധകര്‍ ഇതിനോട് വിയോജിക്കും. എന്നാലും കുഴപ്പമില്ല. എത്രയോ നല്ല അഭിനേതാക്കളുണ്ട്, അവരില്‍ പലരും വിജയിച്ചവരല്ല. എന്നാല്‍ സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഷാരൂഖ് ഖാനറിയാം'' മഹ്നോര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. സാമ ടിവിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ പങ്കുവെച്ച അഭിമുഖത്തിന് താഴെ നിരവധി പേരാണ് നടിക്കെതിരെ വിമര്‍ശവുമായി എത്തിയത്. ''എന്തു വിഡ്ഢിത്തമാണ് പറയുന്നതെന്നും ഷാരൂഖ് ഖാന്‍ നല്ലൊരു നടനും ഇതിഹാസവുമാണെന്നും'' ഒരാള്‍ കുറിച്ചു. മഹ്നൂറിന്‍റെ പരാമര്‍ശം തെറ്റായിപ്പോയെന്നും ഷാരൂഖ് ഭാവങ്ങളുടെ രാജാവാണെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. നടിക്കെതിരെ വ്യാപക ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. 

മോഡലും സംവിധായികയും കൂടിയായ മഹ്നൂര്‍ 1993 ൽ പിടിവിയിൽ സംപ്രേക്ഷണം ചെയ്ത മാർവി എന്ന സീരിയലിലൂടെയാണ് ബലോച്ച് ടെലിവിഷൻ അരങ്ങേറ്റം കുറിച്ചത്.നിരവധി പ്രമുഖ കമ്പനികളുടെ മോഡലായിരുന്നു. മെയിൻ ഹൂൻ ഷാഹിദ് അഫ്രീദി, ടോണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് മഹ്നൂര്‍. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News