'പാൽതു ജാൻവർ' ഫാഷൻ മത്സരം: ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കൂ

എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21

Update: 2022-08-15 15:20 GMT
Editor : afsal137 | By : Web Desk

നിങ്ങളുടെ പെറ്റിനെ അണിയിച്ചൊരുക്കി താരമാക്കാൻ അവസരം. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം: പാൽതു ജാൻവർ പ്രോമോ സോങ്ങിന് നിങ്ങളുടെ സുന്ദരന്മാരും സുന്ദരിമാരുമായ പെറ്റുകളെ ഡാൻസ് ചെയ്യിക്കുക. എന്നിട്ട് അവ റീലുകളാക്കി ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചതിന് ശേഷം പാൽതു ജാൻവർ ഫാഷൻ കോണ്ടെസ്റ്റ് എന്ന് ഹാഷ്ടാഗ് ചെയ്താൽ മതി. #palthujanwarfashioncontest #palthujanwarmovie എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കുക. 

എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21 ആണ്. ഓണത്തിന് തീയറ്ററുകളിലെത്തുന്ന പാൽതു ജാൻവർ എന്ന ചിത്രത്തിന്റെ 'എ പാൽതു ഫാഷൻ ഷോ' എന്ന ടൈറ്റിലിൽ ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കി സുഹൈൽ കോയ രചന നിർവഹിച്ച 'മണ്ടി മണ്ടി' എന്ന പ്രോമോ ഗാനം പുറത്തുവന്നിരുന്നു. പാൽതു ജാൻവറിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേസിൽ ജോസഫ് ആണ്. സെപ്റ്റംബർ ആദ്യവാരം ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തും.

Advertising
Advertising

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌ക്കരൻ എന്നിവർ നിർമ്മിച്ച് നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രത്തിൽ ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സമീർ താഹിർ ആണ് ഛായാഗ്രഹണം. ജസ്റ്റിൻ വർഗീസാണ് സംഗീതം. കലാസംവിധാനം അജയൻ ചാലിശ്ശേരി. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. ഡി.ഒ.പി രൺദീവ്, ആർട് ഗോകുൽ ദാസ്, എഡിറ്റിംഗ് കിരൺ ദാസ്, കോസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യർ, സൗണ്ട് നിഥിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിശ്വൽ എഫക്ട് എഗ് വൈറ്റ് വി.എഫ്.എക്‌സ്, ടൈറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്, എക്‌സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News