പ്രഭാസും മഹേഷ് ബാബുവും എന്നെക്കാൾ വലിയ താരങ്ങള്‍; അതില്‍ തനിക്ക് ഈഗോയില്ലെന്ന് പവന്‍ കല്യാണ്‍

രാം ചരണും ജൂനിയർ എൻടിആറും ആഗോള താരങ്ങളായി മാറിയിരിക്കുന്നു

Update: 2023-06-22 07:51 GMT

പവന്‍ കല്യാണ്‍

ഹൈദരാബാദ്: ജനസേന പാർട്ടി അധ്യക്ഷനും നടനുമായ പവർ പവൻ കല്യാൺ രാഷ്ട്രീയ പ്രചാരണത്തിന്‍റെ ഭാഗമായി ആന്ധ്രാപ്രദേശിൽ പര്യടനം നടത്തുകയാണ്.'വരാഹി വിജയ യാത്ര' എന്ന പേരിലാണ് പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച ആന്ധ്രയിലെ മുമ്മിടിവാരം സന്ദർശിച്ച അദ്ദേഹം മഹേഷ് ബാബു, പ്രഭാസ്, ജൂനിയർ എൻടിആർ, രാം ചരൺ, ചിരഞ്ജീവി, അല്ലു അർജുൻ, ബാലകൃഷ്ണ എന്നിവരുടെ താരമൂല്യത്തെക്കുറിച്ച് സംസാരിച്ചു.

"മഹേഷ് ബാബുവും പ്രഭാസും എന്നെക്കാൾ വലിയ താരങ്ങളാണ്. അവരുടെ താരപദവി കണ്ട് എനിക്ക് ഈഗോ ഇല്ല. അവർ എന്നെക്കാൾ കൂടുതൽ സമ്പാദിക്കുന്നു, അവർ പാൻ-ഇന്ത്യൻ താരങ്ങളാണ്. രാം ചരണും ജൂനിയർ എൻടിആറും ആഗോള താരങ്ങളായി മാറിയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും എന്നെ അറിയാന്‍ സാധ്യതയില്ല. പക്ഷേ അവരെ അറിയാം.അതു ഞാന്‍ സമ്മതിക്കുന്നു. എനിക്ക് അഹന്തയില്ല. എല്ലാവരും നന്നായി ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." പവന്‍ പറഞ്ഞു. ജനങ്ങൾക്ക് ഏത് നായകനെയും ആരാധിക്കാൻ കഴിയുമെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ തന്നെ വിശ്വസിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.

Advertising
Advertising

റാണ ദഗ്ഗുബതിക്കൊപ്പം ഭീംല നായക് എന്ന ചിത്രത്തിലാണ് പവന്‍ ഒടുവില്‍ അഭിനയിച്ചത്. സൂപ്പര്‍ഹിറ്റ് മലയാള ചിത്രം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കാണ് ഇത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ സംവിധായകൻ സമുദ്രക്കനിയുടെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് പവന്‍ കല്യാണ്‍.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News