'ഐ ലവ് ട്രോൾസ്...'; എന്താടാ ട്രോളൻമാരെ എന്നെ അവോയ്ഡ് ചെയ്യുകയാണോയെന്ന് പേളി മാണി

തേങ്ങാക്കൊലയടക്കം തൻറെ പാട്ടുകളൊക്കെ ട്രോളുകൾ വാരിക്കൂട്ടിയെന്നും അതൊക്കെ താൻ ആസ്വദിച്ചെന്നുമാണ് താരം പറയുന്നത്

Update: 2022-02-22 11:12 GMT

താന്‍ ട്രോളുകള്‍ മിസ്സ് ചെയ്യുന്നുണ്ടെന്ന് ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണി. "ഐ ലവ് ട്രോള്‍സ്, എന്താടാ എന്നെ 'അവോയ്ഡ്' ചെയ്യുകയാണോ?" എന്നാണ് പേളിക്ക് ട്രോളന്മാരോട് ചോദിക്കാനുള്ളത്. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് പേളിയുടെ പ്രതികരണം.

തേങ്ങാക്കൊലയടക്കം തന്‍റെ പാട്ടുകളൊക്കെ ട്രോളുകള്‍ വാരിക്കൂട്ടിയെന്നും അതൊക്കെ താന്‍ ആസ്വദിച്ചെന്നുമാണ് താരം പറയുന്നത്. ട്രോളുകള്‍ ഒരുതരത്തിലും വേദനിപ്പിച്ചിട്ടില്ലെന്നും അതെല്ലാം അഭിമുഖീകരിക്കാനുള്ള പക്വത തനിക്കുണ്ടെന്നും പേളി കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

സിനിമ, ടെലിവിഷന്‍ മേഖലയിലേക്ക് വരുംമുമ്പ് തന്‍റെ അച്ഛന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയിരുന്നെന്നും പേളി വ്യക്തമാക്കി. "നീ പോകാനൊരുങ്ങുന്ന ഇന്‍ഡസ്ട്രി നിന്‍റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതല്ല, അവിടെ പോപ്പുലാരിറ്റിയും ടാലന്റും എല്ലാം രണ്ടാമതാണെന്നും ആദ്യം വേണ്ടത് എല്ലാം ഫേസ് ചെയ്യാന്‍ പഠിക്കുകയാണെന്നും ഡാഡി പറഞ്ഞു" താരം പറയുന്നു.  

അജിത് നായകനാകുന്ന വലിമൈ എന്ന ചിത്രമാണ് പേളി മാണിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തും. നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഈശ്വരമൂര്‍ത്തി ഐ.പി.എസ് എന്ന കഥാപാത്രമായാണ് അജിത്ത് എത്തുന്നത്. ബോണി കപൂറാണ് ചിത്രത്തിന്‍റെ നിര്‍മാണം.

ഹുമ ഖുറേഷി, കാര്‍ത്തികേയ, യോഗി ബാബു, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തും. തമിഴ് നാട്ടില്‍ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും വലിമൈ റിലീസ് ചെയ്യും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News