നഗ്ന ഫോട്ടോഷൂട്ട്; ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസ്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

Update: 2022-07-26 07:39 GMT

മുംബൈ: പൂര്‍ണ നഗ്നനായി ഫോട്ടോഷൂട്ട് നടത്തിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസെടുത്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചെമ്പൂര്‍ പൊലീസിലാണ് സംഘടന പരാതി നല്‍കിയത്. തൊട്ടുപിന്നാലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

രൺവീർ സിംഗിന്‍റെ നഗ്ന ഫോട്ടോകൾ വൈറലായതോടെ ശ്യാം മംഗാരം ഫൗണ്ടേഷൻ എന്ന എൻജിഒയാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്.'കുട്ടികളുടെയും വിധവകളുടെയും നല്ല ഭാവിക്കായി ഞങ്ങൾ 6 വർഷമായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. കഴിഞ്ഞയാഴ്ച രൺവീർ സിംഗിന്‍റെ നഗ്ന ഫോട്ടോകൾ കണ്ടു. ഈ ചിത്രങ്ങള്‍ എടുത്ത രീതി കണ്ടാല്‍ ഏതൊരു സ്ത്രീയും പുരുഷനും നാണിച്ചു പോകും', പരാതിയില്‍ പറയുന്നു. രൺവീർ സിംഗിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഐടി നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം നടനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.

Advertising
Advertising

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു രണ്‍വീറിന്‍റെ വിവാദ ഫോട്ടോഷൂട്ട്. ഇതിനു ശേഷം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറി. 'Paper'മാസികയ്ക്ക് വേണ്ടിയാണ് രൺവീർ നഗ്ന ഫോട്ടോഷൂട്ട്‌ നടത്തിയത്. പേപ്പർ മാഗസിന് നൽകിയ അഭിമുഖത്തിൽ, തനിക്ക് ശാരീരികമായി നഗ്നനാകുന്നത് എളുപ്പമാണെന്ന് രൺവീർ പറഞ്ഞിരുന്നു. ആയിരം പേരുടെ മുന്‍പില്‍ തനിക്ക് നഗ്നനാകാമെന്നും താന്‍ അതൊന്നും കാര്യമാക്കുന്നില്ലെങ്കിലും എന്നാല്‍, ആളുകള്‍ അസ്വസ്ഥരാകമെന്നും രൺവീർ പറഞ്ഞിരുന്നു.

രണ്‍വീറിനെ പിന്തുണച്ചുകൊണ്ട് നടി ആലിയ ഭട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്റെ പ്രിയപ്പെട്ട രണ്‍വീറിനെക്കുറിച്ച് മോശമായി ഒന്നും പറയുന്നില്ല. അതിനാല്‍ തന്നെ ഈ ചോദ്യം സഹിക്കാന്‍ പറ്റാത്ത ഒന്നാണെന്നായിരുന്നു റോക്കി ഓര്‍ റാണി കി പ്രേം കഹാനിയില്‍ രണ്‍വീറിന്റെ നായികയായി എത്തുന്ന ആലിയ ഭട്ടിന്റെ പ്രതികരണം. ഞാന്‍ അവനെ സ്‌നേഹിക്കുന്നു. രണ്‍വീര്‍ യഥാര്‍ത്ഥത്തില്‍ നമുക്കെല്ലാവര്‍ക്കും എന്നേക്കും പ്രിയപ്പെട്ടവനാണ്. സിനിമകള്‍ക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുള്ള അവന് നാം സ്‌നേഹം മാത്രമേ നല്‍കാവൂ എന്നായിരുന്നു ആലിയ പറഞ്ഞത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News