ശ്രീനാഥ് ഭാസിയുടെ പൊങ്കാല ഒക്ടോബര്‍ 31ന് തിയറ്ററുകളിലേക്ക്

യാമി സോനാ, ബാബു രാജ്, സുധീർ കരമന, സമ്പത്ത് രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു

Update: 2025-09-20 09:14 GMT

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പൊങ്കാല ഒക്ടോബർ 31ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്‍റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായതിന് പിന്നാലെയാണ് റിലീസ് ഡേറ്റ് കൂടെ അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തത്. ആക്ഷൻ ഹീറോ ആയ ശ്രീനാഥ് ഭാസിയാണ് ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന  പൊങ്കാല  ശ്രീനാഥ് ഭാസിയുടെ "മഞ്ഞുമ്മൽ ബോയ്സ്" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളി ലായിരുന്നു. എ.ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്‍റ് ദിയാ ക്രിയേഷനും ചേർന്ന് ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമിക്കുന്നു.കൊ- പ്രൊഡ്യൂസർ ഡോണ തോമസ്.

Advertising
Advertising

2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. യാമി സോനാ, ബാബു രാജ്, സുധീർ കരമന, സമ്പത്ത് രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഛായാഗ്രഹണം- ജാക്സൺ, എഡിറ്റർ അജാസ് പൂക്കാടൻ.സംഗീതം രഞ്ജിൻ രാജ്. കലാസംവിധാനം - കമർ ഇടക്കര, മേക്കപ്പ് - അഖിൽ ടി.രാജ്. കോസ്റ്റ്യും ഡിസൈൻ- സൂര്യാ ശേഖർ. ആർട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ -സെവൻ ആർട്സ് മോഹൻ. ഫൈറ്റ്- മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി. കൊറിയോഗ്രാഫി-വിജയ റാണി. പി ആർ ഒ- മഞ്ജു ഗോപിനാഥ്.സ്റ്റിൽസ്- ജിജേഷ് വാടി.ഡിസൈനർ- ആർട്ടൊ കോർപ്പസ്. ഡിജിറ്റൽ പ്രമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്‍റ്സ്

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News