ബിഗ് ബി,മോഹന്‍ലാല്‍,സൂര്യ,മഹേഷ് ബാബു; താരരാജാക്കന്‍മാരുടെ പേജിലൂടെ പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ ഇന്ന് പ്രേക്ഷകരിലേക്ക്

രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്‍റെ ആദ്യഭാഗമാണ് സെപ്തംബര്‍ 30ന് തിയറ്ററുകളിലെത്തുക

Update: 2022-07-08 07:01 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ; ഒരിടവേളക്ക് ശേഷം ക്ലാസിക് സംവിധായകന്‍ മണിരത്നം ഒരുക്കുന്ന ചിത്രം..വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി,തൃഷ തുടങ്ങി വന്‍താരനിരകള്‍ ഒന്നിക്കുന്ന സിനിമ..പൊന്നിയിന്‍ സെല്‍വനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. ചിത്രത്തിന്‍റെ ഈയിടെ പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ തന്നെ ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ ഇന്നു റിലീസ് ചെയ്യുകയാണ്. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളുടെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ടീസര്‍ പുറത്തിറങ്ങുന്നത്.

Advertising
Advertising

തമിഴ്, ഹിന്ദി,മലയാളം,തെലുങ്ക്,കന്നഡ ഭാഷകളിലെ ടീസര്‍ യഥാക്രമം സൂര്യ,അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, മഹേഷ് ബാബു,രക്ഷിത് ഷെട്ടി എന്നിവരുടെ പേജിലൂടെ ഇന്ന് വൈകിട്ട് 6 മണിക്ക് ടീസര്‍ റിലീസ് ചെയ്യും. മണിരത്നം പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന വലിയൊരു ദൃശ്യവിരുന്നിന്‍റെ ചെറിയൊരു പതിപ്പായിരിക്കും ടീസറെന്നാണ് സൂചന. രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്‍റെ ആദ്യഭാഗമാണ് സെപ്തംബര്‍ 30ന് തിയറ്ററുകളിലെത്തുക. അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുക. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ നോവൽ. മണിരത്നവും ഇളങ്കോ കുമാരവേലും ചേര്‍ന്നാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. രവി വര്‍മ്മനാണ് ക്യാമറ. സംഗീതം എ.ആര്‍ റഹ്മാന്‍. സംവിധായകനും അല്ലിരാജ സുഭാസ്കരനും ചേര്‍ന്നാണ് നിര്‍മാണം. 500 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News