'ഗുണ്ടൂര്‍ കാരം' സിനിമയില്‍ നിന്ന് പിന്മാറി പൂജ ഹെഗ്ഡെ

സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളില്‍ ഒന്നിലധികം മാറ്റങ്ങളും കാലതാമസങ്ങളും നേരിടേണ്ടിവന്നത് കൊണ്ടാണ് പിന്മാറിയത്.

Update: 2023-06-20 16:31 GMT
Editor : anjala | By : Web Desk

മഹേഷ് ബാബു, പൂജ ഹെഗ്ഡെ

Advertising

ഹൈദരാബാദ്: മഹേഷ് ബാബു നായകനായി എത്തുന്ന 'ഗുണ്ടൂര്‍ കാരം' സിനിമയില്‍ നിന്ന് പിന്മാറുകയാണെന്ന് പൂജ ഹെഗ്ഡെ. സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളില്‍ ഒന്നിലധികം മാറ്റങ്ങളും കാലതാമസങ്ങളും നേരിടേണ്ടിവന്നിരുന്നു. കൂടാതെ റീഷൂട്ടുകളും സ്‌ക്രിപ്റ്റില്‍ മാറ്റങ്ങൾ  വന്നതും പൂജ പിന്മാറാന്‍ കാരണമായെന്ന് പിന്‍ക്‌വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍-ഡിസംബര്‍ മാസത്തില്‍ മറ്റു പ്രൊജക്ടുകള്‍ ഏറ്റെടുത്തതിനാല്‍ 'ഗുണ്ടൂര്‍ കാരത്തില്‍' തുടരാന്‍ പൂജയ്ക്കായില്ല. പിന്മാറുന്നതിനു മുന്‍പ് നിര്‍മ്മാതാക്കളോടും സംവിധായകനോടും സംസാരിച്ചിരുന്നു. ഹിന്ദി തെലുങ്ക് ചിത്രങ്ങളിലാണ് പൂജ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.  

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News