'പണ്ടുപണ്ടൊരിക്കല്‍ എന്‍റെ നാട്ടിൽ..'; ബച്ചന്‍റെയും ശില്‍പ ഷെട്ടിയുടെയും ട്വീറ്റുകള്‍ 'പൊക്കി' പ്രകാശ് രാജ്

യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലഘട്ടത്തിലെ ട്വീറ്റുകളാണ് പ്രകാശ് രാജ് 'പൊക്കിയത്'

Update: 2022-07-21 06:18 GMT
Editor : ijas

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ബോളിവുഡ് താരങ്ങളുടെയും സംവിധായകരുടെയും പഴയ ട്വീറ്റുകള്‍ വീണ്ടും പങ്കുവെച്ച് നടന്‍ പ്രകാശ് രാജ്. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലഘട്ടത്തിലെ ട്വീറ്റുകളാണ് പ്രകാശ് രാജ് 'പൊക്കിയത്'. 'പണ്ടുപണ്ടൊരിക്കല്‍ എന്‍റെ നാട്ടിൽ...', എന്ന തലക്കെട്ടിലാണ് ട്വീറ്റുകള്‍ പങ്കുവെച്ചത്. പ്രത്യക്ഷത്തില്‍ വലതുപക്ഷ രാഷ്ട്രീയം പിന്തുടരുന്ന സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രി, നടന്‍ അനുപം ഖേര്‍ എന്നിവരുടെ ട്വീറ്റുകളും പ്രകാശ് രാജ് പങ്കുവെച്ച ട്വീറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോളിവുഡ് നടിമാരായ ശില്‍പ ഷെട്ടി, ജൂഹി ചൌള, നടന്‍ അമിതാഭ് ബച്ചന്‍ എന്നിവരുടെയും ട്വീറ്റുകളും പ്രകാശ് രാജ് പങ്കുവെച്ചരിലുണ്ട്.

Advertising
Advertising

യു.എസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 80 എന്ന നിലവാരം പിന്നിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് നില്‍ക്കുന്നത്. ഡോളറിന്‍റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയുമാണ് രൂപയുടെ മൂല്യം തളര്‍ത്തിയത്. വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വലിഞ്ഞതും വിനിമയ നിരക്കിനെ ബാധിച്ചു. ഈ വർഷം യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 7 ശതമാനമാണ് ഇടിഞ്ഞത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News