വീണ്ടും നൃത്തച്ചുവടുകള്‍ കൊണ്ടു വിസ്മയിപ്പിച്ച് സായ് പല്ലവി

ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലെ മനോഹരമായൊരു നൃത്തവീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്

Update: 2022-01-15 05:22 GMT
Editor : Jaisy Thomas | By : Web Desk

നൃത്തവേദിയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് സായ് പല്ലവി. ആദ്യചിത്രം പ്രേമം മുതല്‍ സായിയുടെ നൃത്തത്തിലെ മെയ്‍വഴക്കം പ്രേക്ഷകര്‍ കണ്ടിട്ടുള്ളതാണ്. ധനുഷിനൊപ്പമുള്ള റൌഡി ബേബിയും ഫിദയിലെ നൃത്തവുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. ഇപ്പോള്‍ നാനിക്കൊപ്പം അഭിനയിച്ച ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലെ മനോഹരമായൊരു നൃത്തവീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

അനായാസമായ നൃത്തച്ചുവടുകളിലൂടെ വീണ്ടും അതിശയിപ്പിക്കുകയാണ് സായ് പല്ലവി. ചിത്രത്തില്‍ മൈത്രേയി എന്ന കഥപാത്രത്തെയാണ് സായ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ തിയറ്ററിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. രാഹുൽ സംകൃത്യനാണ് സംവിധാനം. ഹൈദരാബാദിൽ 10 ഏക്കർ സ്ഥലത്ത് കൊൽക്കത്തയുമായി സാമ്യമുള്ള ഒരു വലിയ സെറ്റ് സ്ഥാപിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. കലാസംവിധായകൻ അവിനാശ് കൊല്ലയാണ് സെറ്റ് ഒരുക്കിയത്. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News