'ബ്രോയും ഡാഡിയുമായി മോഹന്‍ലാല്‍'; രണ്ടാം സംവിധാന സംരംഭം പ്രഖ്യാപിച്ച് പൃഥ്വിരാജ്

മോഹന്‍ലാലിനൊപ്പം ലാലു അലക്സ്, മീന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്

Update: 2021-06-18 12:57 GMT
Editor : Roshin | By : Web Desk

മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ലൂസിഫറിന് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്നു. ലൂസിഫറിന്‍റെ രണ്ടാം പതിപ്പായ എമ്പുരാന് മുമ്പ് തന്നെ പുതിയ ചിത്രം ആരംഭിക്കും. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് പ്രധാന കഥാപാത്രമായെത്തുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം ലാലു അലക്സ്, മീന, കല്യാണി പ്രിയദര്‍ശന്‍, സൗബിൻ ഷാഹിർ, കനിഹ, മുരളി ​ഗോപി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഒരു ഫീല്‍ ഗൂഡ് കോമഡി ഡ്രാമയാണ് ചിത്രമെന്നാണ് പൃഥ്വിരാജ് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

Advertising
Advertising

ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജന്‍. ദീപക് ദേവാണ് സംഗീതം. ആര്‍ട്ട് ഗോകുല്‍ദാസ്. ചിത്രം ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് കുറിപ്പില്‍ പറയുന്നു.

Full View

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News