വെല്ലുവിളികള്‍ നിറഞ്ഞ സിനിമയാണത്; മോഹന്‍ലാല്‍-ലിജോ ജോസ് ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ്

സിനിമയെ പറ്റി താൻ വളരെ എക്‌സൈറ്റഡ് ആണെന്നും സിനിമയുടെ വിഷയം എന്താണെന്ന് അറിയാമെന്നുമാണ് പൃഥ്വി പറഞ്ഞത്

Update: 2022-12-21 03:34 GMT

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ സിനിമ. ഇതുവരെ പേരിടാത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരിയില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട് .ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടന്‍ പൃഥ്വിരാജ്.

സിനിമയെ പറ്റി താൻ വളരെ എക്‌സൈറ്റഡ് ആണെന്നും സിനിമയുടെ വിഷയം എന്താണെന്ന് അറിയാമെന്നുമാണ് പൃഥ്വി പറഞ്ഞത്. "ഒരു ലാലേട്ടന്‍ ഫാന്‍ ആണെങ്കില്‍പ്പോലും ആ സിനിമയെ സംബന്ധിച്ച് എന്‍റെ ഏറ്റവും വലിയ ആവേശം അത് ലിജോയുടെ സിനിമ ആണെന്നത് തന്നെയാണ്. ലിജോയുടെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ഒരു താരം, അഭിനേതാവ് എന്നീ നിലകളിലൊക്കെ ഒരു പുതുമ കൊണ്ടുവരാന്‍ ലാലേട്ടനും ശ്രമിക്കുമെന്ന് ഞാന്‍ കരുതുന്നു. ഭയങ്കര ചലഞ്ചിംഗ് സിനിമയാണത്. പുറത്ത് എത്രത്തോളം അതിനെക്കുറിച്ച് അറിയാമെന്ന് എനിക്കറിയില്ല. ഒരു വലിയ സിനിമയാണ് അത്. രാജസ്ഥാനിലാണ് ഫുള്‍ ഷൂട്ട് ചെയ്യുന്നത്"- കാപ്പയുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ പൃഥ്വിരാജ് പറഞ്ഞു.

രാജസ്ഥാനിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഒറ്റ ഷെഡ്യൂളിൽ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് അണിയറ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഷിബു ബേബി ജോണിൻ്റെ ഉടമസ്ഥതയിലുള്ള ജോൺ ആൻ്റ് മേരി ക്രിയേറ്റീവിൻ്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സെഞ്ച്വറി കൊച്ചുമോനും കെ.സി. ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈൻ ഗ്രൂപ്പ്) മാക്സ് ലാബും ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളികളാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News