ആക്ഷൻ ത്രില്ലർ ചിത്രം തേരിന്റെ ട്രെയ്‌ലർ പൃഥ്വിരാജ് റിലീസ് ചെയ്തു

ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും

Update: 2022-10-24 09:07 GMT
Editor : banuisahak | By : Web Desk

ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി.പി.സാം നിർമ്മിച്ച് എസ്.ജെ.സിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം തേരിന്റെ ട്രെയ്‌ലർ പൃഥിരാജിന്റെ സോഷ്യൽ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു. അമിത് ചക്കാലക്കലിനൊപ്പം കലാഭവൻ ഷാജോൺ, ബാബുരാജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ്‌ വെളിയനാട്‌, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നിൽജ കെ. ബേബി, വീണ നായർ, റിയ സൈറ, സുരേഷ്‌ ബാബു തുടങ്ങിയവരും തേരിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കിയ ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും.

Advertising
Advertising

തേരിന്റെ ചിത്രീകരണം പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് നടന്നത്. ചിത്രത്തിന്റ തിരക്കഥയും സംഭാഷണവും  ഡിനിൽ.പി.കെയാണ്, ഡിഒപി: ടി.ഡി.ശ്രീനിവാസൻ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മുഹമ്മദ്‌, ആർട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്സ്: വിക്കി മാസ്റ്റർ, ദിനേശ് കാശി, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി, പിആർഒ: പ്രതീഷ് ശേഖർ. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News