എക്കാലത്തെ മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒറ്റ ഫ്രെയിമില്‍ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍; സന്തോഷം പങ്കുവെച്ച് പൃഥ്വി

ബ്രോ ഡാഡിയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചത്

Update: 2021-09-01 04:04 GMT
Editor : Jaisy Thomas | By : Web Desk

ലൂസിഫറിന് ശേഷം സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ്. മോഹന്‍ലാലും അമ്മ മല്ലിക സുകുമാരനും ഒരുമിച്ച് ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒറ്റ ഫ്രെയിമില്‍ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ എന്ന ക്യാപ്ഷനില്‍ ഷെയര്‍ ചെയ്ത ഫോട്ടോ വളരെ പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു.

മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് അഭിമുഖമായി ചാരുകസേരയില്‍ മല്ലിക സുകുമാരന്‍ ഇരിക്കുന്ന ചിത്രം മോണിറ്ററില്‍ നിന്ന് സ്‌ക്രീന്‍ ഷോട്ടെടുത്ത് പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ മല്ലികാ സുകുമാരനും എത്തുന്നുണ്ട്.

Advertising
Advertising

കോമഡി പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എന്‍. ശ്രീജിത്തും ബിബിന്‍ മാളിയേക്കലും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മീന, കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, ലാലു അലക്സ്, കനിഹ, ജഗദീഷ്, സൌബീന്‍ ഷാഹിര്‍, കാവ്യ ഷെട്ടി, ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങി ഒരു വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News