ഓളെ മെലഡി..; തല്ലുമാലയിലെ പാട്ടുമായി പ്രിയ വാര്യർ

അഡാർ ലവിന് ശേഷം മലയാള സിനിമയിൽ നീണ്ട ഇടവേള വന്ന പ്രിയ അനൂപ് മേനോൻ ചിത്രത്തിലൂടെ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്

Update: 2022-09-19 10:00 GMT

ഒരു അഡാർ ലവ് എന്ന ഒറ്റച്ചിത്രത്തിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയ നടിയാണ് പ്രിയ വാര്യർ. ഇപ്പോൾ അന്യഭാഷകളിലാണ് സജീവം. അഡാർ ലവിന് ശേഷം മലയാള സിനിമയിൽ നീണ്ട ഇടവേള വന്ന പ്രിയ അനൂപ് മേനോൻ ചിത്രത്തിലൂടെ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

നടി മാത്രമല്ല മികച്ചൊരു ഗായിക കൂടിയാണ് പ്രിയ. താന്‍ പാടിയ പാട്ടുകള്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. തല്ലുമാല എന്ന ചിത്രത്തിലെ ഓളെ മെലഡി എന്ന ഗാനമാണ് പ്രിയ ഇത്തവണ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, ഹിറ്റ് ചിത്രമായ ഇഷ്‌കിന്‍റെ തെലുങ്ക് പതിപ്പിൽ നായികയായി എത്തുന്നത് നടി പ്രിയ വാര്യരാണ്. പ്രിയയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. 'ഇഷ്‌ക്- നോട്ട് എ ലൗ സ്റ്റോറി' എന്ന പേരിൽ തന്നെയാണ് തെലുങ്കിലും ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ തേജ സജ്ജയാണ് നായകൻ.വി കെ പ്രകാശ് സംവിധാനം ചെയ്ത 'വിഷ്ണുപ്രിയ' എന്ന ചിത്രത്തിലാണ് പ്രിയ വാര്യർ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. പ്രിയയുടെ ആദ്യ കന്നഡ ചിത്രം കൂടിയാണ് 'വിഷ്ണുപ്രിയ'. മലയാളത്തിൽ അനൂപ് മേനോനെയും പ്രിയാ വാര്യരെയും കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'ഒരു നാൽപതുകാരന്‍റെ ഇരുപത്തൊന്നുകാരി'.

Advertising
Advertising

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News