മരക്കാറിന് ശേഷം പ്രിയദർശൻ സംവിധാനം; ഷെയിന്‍ നിഗം നായകൻ

പുതുതലമുറ താരങ്ങളെ അണിനിരത്തി പ്രിയദര്‍ശന്‍ ആദ്യമായിട്ടാണ് ഒരു സിനിമ അണിയിച്ചൊരുക്കുന്നത്

Update: 2022-06-15 04:55 GMT
Editor : ijas

മോഹന്‍ലാല്‍ നായകനായ 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ പ്രിയദർശന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ സിനിമയിൽ ഷെയിന്‍ നിഗം നായകന്‍. ഷൈൻ ടോം ചാക്കോ, അർജുൻ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ പ്രിയദർശന്‍ തന്നെയാണ് എഴുതുന്നത്. പ്രിയദര്‍ശന്‍റെ സ്റ്റുഡിയോ കമ്പനിയായ ഫോർ ഫ്രെയിംസ് ചിത്രം നിര്‍മിക്കും. പ്രിയദര്‍ശന്‍ ആദ്യമായി നിർമാണം നിർവഹിക്കുന്ന ചിത്രമായിരിക്കുമിത്. ഫോർ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Advertising
Advertising
Full View

സിദ്ദിഖ്, ജോണി ആന്‍റണി, മണിയൻപിള്ള രാജു, അപ്പാനി ശരത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. നായികയെ തീരുമാനിച്ചിട്ടില്ല. നായികയെ കാസ്റ്റിങ്ങിലൂടെയായിരിക്കും തെരഞ്ഞെടുക്കുക. സെപ്തംബറിൽ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. പുതുതലമുറ താരങ്ങളെ അണിനിരത്തി പ്രിയദര്‍ശന്‍ ആദ്യമായിട്ടാണ് ഒരു സിനിമ അണിയിച്ചൊരുക്കുന്നത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News