ഷെയ്നും ഷൈനും നായകന്‍മാര്‍; സംവിധാനം പ്രിയദര്‍ശന്‍

കൊറോണ പേപ്പേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും പ്രിയന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്

Update: 2022-10-27 08:14 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. കൊറോണ പേപ്പേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും പ്രിയന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. കഥ ശ്രീഗണേഷിന്‍റെതാണ് .


ഫോര്‍ ഫ്രെയിംസ് ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീകാന്ത് മുരളി, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിവാകർ എസ്. മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംങ് എം.എസ് അയ്യപ്പൻ നായർ ആണ്. കലാസംവിധാനം: മനു ജഗത്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ: രാജശേഖർ, സൗണ്ട് ഡിസൈൻ- എം.ആർ രാജാകൃഷ്ണൻ, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News