പുതിയ ട്വിസ്റ്റുമായി പുലിമുരുകന്‍; വൈറലായി ആനിമേഷന്‍ വിഡിയോ

പുപ്പുലി എന്ന പേരില്‍ പുറത്തിറങ്ങിയ ആനിമേഷന്‍ വിഡിയോ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്

Update: 2021-09-24 06:28 GMT
Editor : Nisri MK | By : Web Desk
Advertising

നടനവിസ്മയം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പുലിമുരുകന്‍. പ്രേക്ഷക സ്വീകാര്യത നേടിയ  ചിത്രം  ബോക്സോഫീസിലും വന്‍ വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുലിവേട്ടയുടെ രംഗം രസകരമായ രീതിയില്‍ പുനഃസൃഷ്ടിച്ചിരിക്കുന്ന ഒരു ആനിമേഷന്‍ വിഡിയോ വൈറലായിരിക്കുകയാണ്.

ആനിമേഷനിലൂടെ കഥയെ മറ്റൊരു തരത്തില്‍ ദൃശ്യവത്കരിച്ചിരിക്കുകയാണ് അജു മോഹന്‍ എന്ന യുവാവ്. പുപ്പുലി എന്ന പേരില്‍ പുറത്തിറങ്ങിയ ആനിമേഷന്‍ വിഡിയോ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റാണ് ഈ ആനിമേഷന്‍ വിഡിയോയിലെ പ്രധാന ആകര്‍ഷണം.

Full View

കാനഡയില്‍ ആനിമേഷന്‍ രംഗത്ത് ജോലി ചെയ്യുന്ന അജു മോഹന്‍ തയാറാക്കിയ ഈ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി. മുന്‍പ് മണിച്ചിത്രത്താഴ് എന്ന് ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് വേറിട്ട ക്ലൈമാക്സ് ആനിമേഷനിലൂടെ ഒരുക്കിയും അജു മോഹന്‍ ശ്രദ്ധ നേടിയിരുന്നു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News