അഞ്ചുമണിക്കൂർ കൊണ്ട് 11 മില്യൻ കാഴ്ചക്കാർ; യൂട്യൂബിൽ ട്രെൻഡിങ്ങായി 'പുഷ്പ 2' ടീസർ

അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് അണിയപ്രവർത്തകർ ടീസർ പുറത്ത് വിട്ടത്

Update: 2024-04-08 11:16 GMT
Editor : Lissy P | By : Web Desk

അല്ലു അർജുൻ നായകനായി എത്തുന്ന 'പുഷ്പ 2; ദ റൂൾ' വിന്റെ ടീസർ പുറത്ത്.  അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് അണിയപ്രവർത്തകർ ടീസർ പുറത്ത് വിട്ടത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ മിനിറ്റുകൾ കൊണ്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയിട്ടുണ്ട്. നിർമാതാക്കാളായ മൈത്രി മൂവി മേക്കേഴ്‌സ് പുറത്ത് വിട്ട ടീസർ അഞ്ചുമണിക്കൂർ കൊണ്ട് 11 മില്യൻ പേരാണ് കണ്ടിരിക്കുന്നത്.

അർദ്ധനാരീ വേഷത്തിലെത്തിലുള്ള അല്ലു അർജുന്റെ വേഷപ്പകർച്ചയും കിടിലൻ ആക്ഷൻ രംഗങ്ങളുമാണ് ടീസറിന്റെ ഹൈലൈറ്റ്. ആഗസ്റ്റ് 15 നാണ് സിനിമ ആഗോള തലത്തിൽ റിലീസിനെത്തുന്നത്.

Advertising
Advertising

അതേസമയം, സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന്റെ സീനുകൾ ഇല്ലാത്തത് നിരാശ നൽകിയെന്നാണ് ചില ആരാധകരുടെ കമന്റ്. അല്ലു അർജുനും ടീസർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും നൽകിയ ജന്മദിനാശംസകൾക്ക് ഒരുപാട് നന്ദി.എന്റെ ഹൃദയം നിറഞ്ഞ നന്ദി സൂചകമായി ഈ ടീസർ എടുത്തുകൊള്ളുക എന്ന അടിക്കുറിപ്പോടെയാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്.

2021ല്‍ പുറത്തിറങ്ങിയ പാന്‍- ഇന്ത്യന്‍ ചിത്രം 'പുഷ്പ ; ദ റൈസ്' ന്റെ രണ്ടാം ഭാഗമാണ് പുഷ്പ 2. ചന്ദനക്കടത്തുകാരന്‍ പുഷ്പരാജായി അല്ലു അർജുൻ കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ച ചിത്രം മികച്ച പ്രേക്ഷക പ്രശംസനേടിയിരുന്നു. റെക്കോർഡ് കലക്ഷനും ചിത്രം സ്വന്തമാക്കി. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രതിനായകനായ ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന പൊലീസുദ്യോഗസ്ഥനായെത്തിയത്. രശ്മിക മന്ദാനയായിരുന്നു അല്ലു അർജുന്റെ നായിക.

 'പുഷ്പ 2'ന്റെ ഗ്ലിംപ്സ് വീഡിയോ കഴിഞ്ഞ വര്‍ഷം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. യൂട്യൂബിലെ സകല റെക്കോർഡും തകർത്ത് മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേസും ചേർന്നാണ് പുഷ്പ 2 നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിലെ പാട്ടുകളൊരുക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News