പുഴുവിന്‍റെ വിജയം ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍

ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ നേടികൊടുത്തിരുന്നു

Update: 2022-05-18 12:40 GMT
Editor : ijas
Advertising

മമ്മൂട്ടി പ്രധാന കഥാപാത്രമായി ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം പുഴുവിന്‍റെ വിജയം ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍. എറണാകുളത്തെ ട്രിബ്യൂട്ട് ഹോട്ടലില്‍ വെച്ചാണ് വിജയം ആഘോഷിച്ചത്. സംവിധായിക റത്തീന, തിരക്കഥാകൃത്തുക്കളായ ഹര്‍ഷദ്, സുഹാസ്, ഷറഫു, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടി, പാര്‍വതി, അപ്പുണ്ണി ശശി, ചിത്രത്തിന്‍റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മെയ് 12ന് സോണി ലിവില്‍ റിലീസ് ചെയ്ത പുഴുവിന് മികച്ച് പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ നേടികൊടുത്തിരുന്നു.

Full View
Full View

Full View

Full View

'ഉണ്ട'യ്ക്ക് ശേഷം ഹർഷദ് കഥയെഴുതിയ ചിത്രമാണ് 'പുഴു'. സിൻ സിൽ സെല്ലുലോയ്ഡിന്‍റെ ബാനറിൽ എസ് ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്‍റെ വേഫെയർ ഫിലിംസാണ് ചിത്രത്തിന്‍റെ സഹനിർമ്മാണവും വിതരണവും. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ജേക്സ് ബിജോയുടേതാണ് സംഗീതം. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ് പുഴുവിന്‍റെയും കലാസംവിധാനം.

പ്രൊജക്ട് ഡിസൈനർ- എൻ.എം ബാദുഷ, സൗണ്ട് ഡിസൈന്‍-വിഷ്ണു ഗോവിന്ദും ശ്രീശങ്കറും. പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കെ സുരേഷ്, മേക്കപ്പ്-അമൽ ചന്ദ്രന്‍, എസ്. ജോർജ്. പബ്ലിസിറ്റി ഡിസൈൻസ്-ആനന്ദ് രാജേന്ദ്രൻ.

Puzhu success celebration held at Ernakulam

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News