'ദുൽഖറിന്റെ വാപ്പയോട് ചെന്നു പറയട്ടെ, പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ'; പ്യാലി ടീസർ

പ്യാലി ജൂലൈ എട്ടിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും

Update: 2022-06-25 12:01 GMT
Editor : abs | By : abs

നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്‌ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന പ്യാലിയുടെ ടീസർ പുറത്തിറങ്ങി. സഹോദരബന്ധത്തിന്റെ ആഴം മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്. പ്യാലി എന്ന മിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ആർട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പ്യാലി ജൂലൈ എട്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Advertising
Advertising


Full View


നിർമ്മാതാവ് - സോഫിയ വർഗ്ഗീസ് & വേഫറർ ഫിലിംസ്, ക്യാമറ - ജിജു സണ്ണി, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റിങ് - ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ - ഗീവർ തമ്പി, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിൻ മോഹൻ, കോസ്റ്റ്യൂം - സിജി തോമസ്, കലാ സംവിധാനം - സുനിൽ കുമാരൻ, വരികൾ - പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് - അജേഷ് ആവണി, പി. ആർ. ഓ - പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, നൃത്ത സംവിധാനം - നന്ദ, ഗ്രാഫിക്‌സ് - WWE, അസോസിയേറ്റ് ഡയറക്ടർ - അലക്‌സ്, ശ്യാം പ്രേം, സൗണ്ട് മിക്സ് - ഫസൽ എ. ബക്കർ, കളറിസ്റ്റ് - ശ്രീക് വാരിയർ, ടൈറ്റിൽസ് - വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ - സ്‌പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ - വിഷ്ണു നാരായണൻ.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News