ഡെങ്കു ഒരു വില്ലനാണ്, എല്ലാ ഊർജ്ജവും ചോർത്തിയെടുക്കുന്ന വില്ലൻ; രോഗം ബാധിച്ചിട്ട് 11 ദിവസമായെന്ന് രചന നാരായണന്‍കുട്ടി

ഫോൺ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവർക്ക് നന്ദി

Update: 2023-06-19 05:49 GMT

രചന നാരായണന്‍കുട്ടി

രോഗം ബാധിച്ചിട്ട് 11 ദിവസമായെന്നും ഡെങ്കിപ്പനി സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി നടി രചന നാരായണന്‍ കുട്ടി. 90ശതമാനവും രോ​ഗം ഭേദമായെങ്കിലും ഞാൻ ഇപ്പോഴും റിക്കവറി മോഡിലാണെന്നും ഡെങ്കു ഒരു വില്ലനാണെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.



രചന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പ്

എനിക്ക് അസുഖമായിട്ട് ഇന്നിത് 11-ാം ദിവസമാണ്. 90ശതമാനവും രോ​ഗം ഭേദമായെങ്കിലും ഞാൻ ഇപ്പോഴും റിക്കവറി മോഡിലാണ് എന്നുവേണം പറയാൻ. അതെ ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊർജ്ജവും ചോർത്തിയെടുക്കുന്ന വില്ലൻ. അതുകൊണ്ട് എല്ലാവരും ദയവായി സ്വയം ശ്രദ്ധിക്കൂ... രക്തത്തിന്‍റെ കൗണ്ട് കുറയാൻ അനുവദിക്കരുത്...ധാരാളം വെള്ളം കുടിക്കൂ, നല്ല ഭക്ഷണം കഴിക്കൂ, അങ്ങനെ ബ്ലഡ് കൗണ്ട് ഉയർത്താം (എനിക്കറിയാം അത് ബുദ്ധിമുട്ടാണെന്ന് എങ്കിലും).

Advertising
Advertising

എന്റെ കഥ വളരെ ദീർഘമേറിയതാണ് അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷെ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്... ഡെങ്കു ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്. അതുകൊണ്ട് ദയവായി സൂക്ഷിക്കൂ. ഫോൺ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവർക്ക് നന്ദി. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഈ‌ ചിത്രങ്ങൾ ഈ മാസം ഒൻ‌പതാം തിയതി പകർത്തിയതാണ്, എനിക്ക് അസുഖമാണെന്ന് മനസ്സിലായ ആദ്യ ദിവസങ്ങളിൽ. അപ്പോഴത്തെ ഒരു കൗതുകത്തിൽ പകർത്തിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമിള്ളതാണ്, സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ല.  




Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News