ജയയുടെ സഹോദരന്‍റെ വിവാഹത്തിന് കണ്ടുമുട്ടിയ ദീപുവും രാജേഷും; ജയ ജയ ജയ ജയ ഹേയിലെ ഡിലീറ്റഡ് സീന്‍

ചിത്രത്തില്‍ നിന്നും ഡിലീറ്റ് ചെയ്ത ടെയ്ല്‍ എന്‍ഡ് സീനാണ് റിലീസ് ചെയ്തിരിക്കുന്നത്.

Update: 2022-11-15 12:50 GMT

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും മത്സരിച്ച് അഭിനയിച്ച 'ജയ ജയ ജയ ജയ ഹേ' മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഗാര്‍ഹിക പീഡനമെന്ന വിഷയത്തെ ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ എന്നാല്‍ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. ഇപ്പോള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തില്‍ നിന്നും ഡിലീറ്റ് ചെയ്ത ടെയ്ല്‍ എന്‍ഡ് സീനാണ് റിലീസ് ചെയ്തിരിക്കുന്നത്. ജയഭാരതിയുടെ സഹോദരന്‍ ജയന്‍റെ വിവാഹവേദിയാണ് സ്ഥലം. കല്യാണത്തിന് പഴയ കാമുകനായ ദീപുവും ഭര്‍ത്താവായ രാജേഷും കണ്ടുമുട്ടുന്നതാണ് രംഗം. ഇരുവരും തമ്മിലുള്ള സംഭാഷണമാണ് ഈ സീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertising
Advertising

വിപിന്‍ദാസാണ് ചിത്രത്തിന്‍റെ സംവിധാനം. ആനന്ദ് മൻമഥൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ഐക്കൺ സിനിമാസ് ആണ് 'ജയ ജയ ജയ ജയ ഹേ'യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഛായാഗ്രഹകന്‍. ജോൺ കുട്ടിയാണ് എഡിറ്റിങ്. സംഗീതം- അങ്കിത് മേനോൻ . ഗാന രചന-വിനായക് ശശികുമാർ,ശബരീഷ് വർമ്മ, ജമൈമ. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കല-ബാബു പിള്ള. ചമയം-സുധി സുരേന്ദ്രൻ. വസ്ത്രലങ്കാരം-അശ്വതി ജയകുമാർ. നിർമ്മാണ നിർവഹണം-പ്രശാന്ത് നാരായണൻ. മുഖ്യ സഹ സംവിധാനം-അനീവ് സുരേന്ദ്രൻ. ധനകാര്യം-അഗ്നിവേഷ്. പ്രൊഡക്ഷൻ കോർഡിനേറ്റർ-ഐബിൻ തോമസ്. നിശ്ചല ചായാഗ്രഹണം-എസ്.ആർ.കെ . വാർത്താ പ്രചരണം-വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. പബ്ലിസിറ്റി ഡിസൈൻസ്-യെല്ലോ ടൂത്ത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News