ഇതുപോലൊരു ഭര്‍ത്താവിനെ വേറെയാര്‍ക്കും കിട്ടരുത്; പൊട്ടിക്കരഞ്ഞ് രാവി സാവന്ത്

വിവാഹം കഴിച്ചെങ്കിലും ലോക്​ഡൗൺ സമയത്ത് വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞത്

Update: 2022-06-13 07:06 GMT

മുംബൈ: മുൻ ഭർത്താവ് റിതേഷ് സിംഗ് തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി നടിയും മോഡലുമായ രാഖി സാവന്ത്. റിതേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുംബൈ ഓഷിവാര സ്റ്റേഷനില്‍ രാഖി പരാതി നല്‍കി. ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ രാഖി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു.

വിവാഹം കഴിച്ചെങ്കിലും ലോക്​ഡൗൺ സമയത്ത് വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞത്. അയാളെന്നെ തിരി‍ഞ്ഞുനോക്കിയില്ല. ഇതുപോലൊരു ഭർത്താവിനെ വേറൊരാൾക്കും ഇനി കിട്ടരുത്. അതുകൊണ്ടാണ് അയാളെ വിട്ടുപോന്നത്. വിവാഹം കഴിച്ച മൂന്നു വർഷം എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്കു മാത്രമേ അറിയൂവെന്നുമാണ് മാധ്യമങ്ങളോട് രാഖി പറഞ്ഞത്. തന്‍റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടുകളുടെ പാസ് വേഡുകൾ റിതേഷ് മാറ്റിയെന്നും എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും അവർ ചോദിക്കുന്നു. സുഹൃത്ത് ആദിലിനൊപ്പമാണ് രാഖി പോലീസ് സ്റ്റേഷനിലെത്തിയത്. കരയുന്ന രാഖിയെ ആദിൽ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

Advertising
Advertising

എന്നാല്‍ രാഖിയുടെ ആരോപണങ്ങള്‍ക്ക് നിയമപരമായ രീതിയില്‍ മറുപടി നല്‍കുമെന്ന് റിതേഷ് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ''സാഹചര്യം വളരെ സുതാര്യമാണ്. ഞാൻ അവൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചു. അതു സ്വീകരിക്കുന്നതില്‍ അവള്‍ക്കൊരു പ്രശ്നവുമുണ്ടായിരുന്നില്ല. പണം ചെലവാക്കുന്നത് നിര്‍ത്തിയപ്പോള്‍ അവള്‍ എനിക്കെതിരെ തിരിയാന്‍ തുടങ്ങി. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയുള്ള ബന്ധത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എനിക്കില്ല'' റിതേഷ് പറഞ്ഞു. ഭാവിയിൽ, എന്നെ അപകീർത്തിപ്പെടുത്താൻ അവൾ എനിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചേക്കാം. താനും ആദിലും ബിഗ് ബോസ് ഹൗസിലേക്ക് പോകണമെന്ന് അവൾ പറഞ്ഞേക്കാം. അവൾക്ക് മാത്രമേ ഈ നാടകമൊക്കെ ചെയ്യാൻ കഴിയൂ. ഞാൻ അവളിൽ നിന്ന് വളരെ അകലെയാണ്, എന്‍റെ ജീവിതത്തിൽ ഞാൻ സന്തോഷവാനാണ്. അവൾ എനിക്ക് തന്ന വൈകാരിക പ്രശ്‌നങ്ങള്‍ മൂലം ഞാനവളില്‍ നിന്നും വളരെ അകലെയാണ്'' റിതേഷ് കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News