വിവാഹ ജീവിതം ആകെ പ്രശ്നത്തില്‍, ദയവായി ഞങ്ങളെ വെറുതെ വിടൂ; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്

ജിമ്മില്‍ നിന്നും പുറത്തേക്ക് വരുമ്പോഴാണ് എന്താണ് വിഷമിച്ചിരിക്കുന്നതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ ആരാഞ്ഞത്

Update: 2023-02-02 07:11 GMT

രാഖി സാവന്ത്

മുംബൈ: ബോളിവുഡ് നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്തിന്‍റെ അമ്മ ഈയിടെയാണ് ക്യാന്‍സര്‍ മൂലം അന്തരിച്ചത്.അമ്മയുടെ മരണത്തോടെ രാഖി ആകെ തകര്‍ന്നുപോയിരുന്നു. ഇപ്പോള്‍ തന്‍റെ വിവാഹ ജീവിതം പ്രശ്നത്തിലാണെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞിരിക്കുകയാണ് താരം.


ജിമ്മില്‍ നിന്നും പുറത്തേക്ക് വരുമ്പോഴാണ് എന്താണ് വിഷമിച്ചിരിക്കുന്നതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ ആരാഞ്ഞത്. ''എന്‍റെ വിവാഹ ജീവിതം അപകടത്തിലാണ്. എന്‍റെ ജീവിതത്തിൽ ഒരുപാട് പ്രശ്നനങ്ങളുണ്ട്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല, അതിനാൽ എനിക്ക് അതിനെക്കുറിച്ച് വിശദമായി പറയാൻ കഴിയില്ല, പക്ഷേ എല്ലാം ഉടൻ വെളിപ്പെടുത്തും'' എന്നായിരുന്നു രാഖിയുടെ മറുപടി. എന്തു തെറ്റാണ് ഞാന്‍ ചെയ്തതെന്ന് ദൈവത്തോടു ചോദിക്കുന്നു. എന്‍റെ അമ്മ പോലും മരിച്ചു. എന്തുകൊണ്ടാണ് എന്‍റെ ജീവന്‍ തിരിച്ചെടുക്കാത്തത് ദൈവമെ..വിവാഹം ഒരിക്കലും ഒരു തമാശയല്ല. എന്‍റെ ദാമ്പത്യ ജീവിതത്തിൽ ഇടപെട്ടാൽ ഒരാൾക്ക് എന്ത് ലഭിക്കും? എന്റെ ജീവിതം നശിപ്പിക്കരുതെന്ന് ഞാൻ അപേക്ഷിക്കുന്നു'' നടി കൂട്ടിച്ചേര്‍ത്തു.

Advertising
Advertising



ഈ മാസം ആദ്യമാണ് ആദിൽ ഖാൻ ദുറാനിയുമായുള്ള വിവാഹത്തെക്കുറിച്ച് രാഖി അറിയിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ നിക്കാഹിന്‍റെയും വീഡിയോകളും ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. നേരത്തെ നിഷേധിച്ചെങ്കിലും ഇരുവരും വിവാഹിതരാണെന്ന് ആദിൽ പിന്നീട് സമ്മതിച്ചു.പൊതുമധ്യത്തില്‍ തന്നെ അധിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി സഹതാരം ഷെര്‍ലിന്‍ ചോപ്ര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടുത്തിടെ മുംബൈ പോലീസ് രാഖിയെ കസ്റ്റഡിയിലെടുത്തിരുന്നു.നവംബറില്‍ നടന്ന പത്രസമ്മേളനത്തില്‍ തന്‍റെ വീഡിയോ രാഖി അനുവാദമില്ലാതെ പ്രദര്‍ശിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News