ദുൽഖർ സിനിമകളുടെ വലിയ ആരാധകൻ: രൺബീർ കപൂർ

ദുൽഖർ നായകനായി എത്തുന്ന തമിഴ് ചിത്രം 'ഹേ സിനാമികാ' എന്ന ചിത്രത്തിന് ആശംസകളുമായി എത്തിയതായിരുന്നു ബോളിവുഡ് താരം.

Update: 2022-02-10 12:50 GMT
Editor : abs | By : Web Desk

താൻ ദുൽഖർ സൽമാന്റെ ചിത്രങ്ങളുടെ കടുത്ത ആരാധകനാണെന്ന് ബോളിവുഡ് താരം രൺബീർ കപൂർ. ഒരു അഭിനേതാവ് എന്ന നിലയിൽ ദുൽഖറിനെ ഏറെ ബഹുമാനിക്കുന്ന ആളാണ് താനെന്ന് രൺബീർ പറയുന്നു. ദുൽഖർ നായകനായി എത്തുന്ന തമിഴ് ചിത്രം 'ഹേ സിനാമികാ' എന്ന ചിത്രത്തിന് ആശംസകളുമായി എത്തിയതായിരുന്നു ബോളിവുഡ് താരം.

'ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിന് ചിത്രത്തിൻറെ എല്ലാ അണിയറപ്രവർത്തകർക്കും എൻറെ ആശംസകൾ. ഞാൻ ദുൽഖർ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടൻ എന്ന നിലയിൽ ഞാനദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. അദിതിയ്‌ക്കൊപ്പം ഞാൻ നേരത്തെ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയാണ് അവർ. കാജലിന്റെ പ്രകടനവും ഏറെ ഇഷ്ടപ്പെട്ടു. അവർക്കൊപ്പം അധികം വൈകാതെ അഭിനയിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ എനിക്കേറെ പ്രിയപ്പെട്ട ബൃന്ദ മാസ്റ്റർക്കൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച അനുഭവം എനിക്കുണ്ട്. ബൃന്ദ മാസ്റ്ററോട് എനിക്കൊരുപാട് സ്‌നേഹവും ആദരവും ഉണ്ട്. മാർച്ച് 3ന് തീയേറ്ററുകളിലെത്താനിരിക്കുന്ന ഹേയ് സിനാമികയ്ക്ക് എല്ലാ ആശംസകളും നേരുന്നു', വീഡിയോ സന്ദേശത്തിൽ രൺബീർ പറയുന്നു.

Advertising
Advertising

Full View

ചിത്രത്തിൽ യാഴാൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. അദിതി റാവു ഹൈദരിയും കാജൽ അഗർവാളുമാണ് നായികമാർ. ഗോവിന്ദ് വസന്തയാണ് ഗാനങ്ങൾ ഒരുക്കുന്നത്. 'കണ്ണും കണ്ണും കൊള്ളയടിത്താൽ','വാൻ' എന്ന ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News