ഇത്ര അഹങ്കാരിയാകരുത്; സെക്യൂരിറ്റിയെക്കൊണ്ട് ഹാന്‍ഡ് ബാഗ് പിടിപ്പിച്ച രശ്മികക്ക് വിമര്‍ശം

പുഷ്പയുടെ വിജയത്തോടെ രശ്മികയുടെ താരമൂല്യം ഉയരുകയും ചെയ്തു

Update: 2022-03-04 04:55 GMT

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. പുഷ്പയുടെ വിജയത്തോടെ രശ്മികയുടെ താരമൂല്യം ഉയരുകയും ചെയ്തു. നാഷണല്‍ ക്രഷ് എന്നാണ് പാപ്പരാസികള്‍ നടിയെ വിശേഷിപ്പിക്കുന്നത്. താരത്തിളക്കത്തിനിടയില്‍ നടി ട്രോളുകള്‍ക്കും ഇരയാകാറുണ്ട്. മുംബൈ വിമാനത്താവളത്തില്‍ വച്ചു നടന്ന ഒരു സംഭവമാണ് ഈയിടെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.

എയര്‍പോര്‍ട്ടില്‍ വച്ച് രശ്മിക അവരുടെ സെക്യൂരിറ്റിയോട് മര്യാദയില്ലാതെ പെരുമാറി എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. എയര്‍പോര്‍ട്ടിലേക്ക് കാറില്‍ വന്നിറങ്ങുന്ന രശ്മിക ക്യാമറയ്ക്ക് പോസ് ചെയ്തതിന് ശേഷം അകത്തേക്ക് കയറി പോവുന്നതാണ് വീഡിയോയിലുള്ളത്. ഫോട്ടോ ചോദിച്ചവരുടെ കൂടെയെല്ലാം നിന്നു ഫോട്ടോ എടുത്തതിനു ശേഷമാണ് രശ്മിക പോയതും. ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും അതിലൊരു കുറ്റമുണ്ടെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. രശ്മികയുടെ ഹാന്‍ഡ് ബാഗ് സെക്യൂരിറ്റിയുടെ കയ്യിലാണ് ഉണ്ടായിരുന്നത്.

Advertising
Advertising

മറ്റുള്ളവരെക്കൊണ്ട് ഹാന്‍ഡ്ബാഗ് പിടിപ്പിക്കുന്നതും മറ്റും സിനിമാതാരങ്ങള്‍ക്കിടയില്‍ ഒരു ട്രന്‍ഡായി മാറിയിരിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ജിമ്മില്‍ പോയി കഠിനാധ്വാനം ചെയ്യാന്‍ ഒരു ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ ഒരു ഹാന്‍ഡ് ബാഗ് പോലും പിടിക്കാന്‍ സാധിക്കില്ലേ എന്നും ചിലര്‍ ചോദിക്കുന്നു. ആരാണവള്‍, അവളുടെ ഹാന്‍ഡ്ബാഗ് ചുമക്കാന്‍ ഒരു സഹായിയുണ്ട്..മറ്റൊരാള്‍ പറയുന്നു. രശ്മിക എന്തിനാണ് കൊറിയക്കാരിയെ പോലെ അഭിനയിക്കുന്നത്. സ്വന്തം വ്യക്തിത്വം കൈകാര്യം ചെയ്യാനാണ് ആദ്യം ശ്രമിക്കേണ്ടത്. അല്ലാതെ മുഖം കൊണ്ട് എന്തെങ്കിലുമൊക്കെ എക്സ്പ്രഷന്‍ കാണിക്കുന്നത് നിങ്ങള്‍ക്ക് ചേരുന്നില്ലെന്നുമാണ് വിമര്‍ശനം. 


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News