നടി രശ്മിക മന്ദാനയെ കാണാന്‍ ആരാധകന്‍ സഞ്ചരിച്ചത് 900 കിലോ മീറ്റര്‍; ഒടുവില്‍ നിരാശ

ഗൂഗിളില്‍ നിന്നും അഡ്രസ് തപ്പി ആകാശ് ത്രിപാഠി എന്ന ആരാധകനാണ് തെലങ്കാനയിൽ നിന്നും 900 കിലോമീറ്റർ സഞ്ചരിച്ച് കുടകിൽ എത്തിയത്

Update: 2021-06-29 08:04 GMT
Editor : Jaisy Thomas | By : Web Desk

സിനിമാതാരങ്ങളോടുള്ള ആരാധന മൂത്ത് പല സാഹസങ്ങളും ചെയ്യുന്നവരുണ്ട്. ഇഷ്ടതാരങ്ങളെ ഒരു നോക്ക് കാണാന്‍ വേണ്ടി മണിക്കൂറുകളോളം വര്‍ഷങ്ങളോളം കാത്തിരിക്കുന്നവര്‍. ഇവിടെ ഒരു ആരാധകന്‍ തന്‍റെ ഇഷ്ടനായികയെ കാണാന്‍ സഞ്ചരിച്ചത് 900 കിലോമീറ്ററാണ്. തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള തെലുങ്ക് നടി രശ്മിക മന്ദാനയെ കാണാനായിരുന്നു ആരാധകന്‍റെ യാത്ര. എന്നാൽ നടി ഷൂട്ടിങ്ങ് തിരക്കുകളുമായി മുംബൈയിൽ ആയതിനാൽ ആരാധകന് നിരാശയോടെ മടങ്ങേണ്ടി വന്നു.

ഗൂഗിളില്‍ നിന്നും അഡ്രസ് തപ്പി ആകാശ് ത്രിപാഠി എന്ന ആരാധകനാണ് തെലങ്കാനയിൽ നിന്നും 900 കിലോമീറ്റർ സഞ്ചരിച്ച് കുടകിൽ എത്തിയത്. ട്രെയിനിലും ഓട്ടോയിലുമെല്ലാം കയറിയാണ് ആരാധകന്‍ രശ്മികയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. കൊടകിലെത്തിയ യുവാവ് രശ്മികയുടെ വീട് അന്വേഷിച്ചതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇതോടെ പോലീസില്‍ വിവരം അറിയിച്ചു. പൊലീസ് യുവാവിനെ സ്റ്റേഷനിലെത്തിച്ചു. ഇഷ്ട നടിയെ കാണാനായി തെലങ്കാനയില്‍നിന്ന് വന്നതാണെന്ന് യുവാവ് പോലീസിനെ അറിയിച്ചു. ഇതോടെ യുവാവിനെ ഉപദേശിച്ച് തിരിച്ചയച്ചു.സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് രശ്മിക മന്ദാന വിവരം അറിയുന്നത്. ട്വിറ്ററിലൂടെയാണ് നടി തന്റെ ആരാധകനെക്കുറിച്ച് പറഞ്ഞത്.

Advertising
Advertising

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും ആരാധകനെ കാണാന്‍ സാധിക്കാത്തതില്‍ തനിക്ക് ദുഃഖമുണ്ടെന്നുമാണ് നടി ട്വീറ്റ് ചെയ്തു. എന്നെങ്കിലും കാണാമെന്ന ഉറപ്പും നടി നല്‍കിയിട്ടുണ്ട്. തന്നോടുള്ള ഇഷ്ടം കാരണം ഇതുപോലുള്ള കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നും നടി ഉപദേശിച്ചു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News