പടം എട്ട് നിലയിൽ പൊട്ടി, നിർമാതാവിന് ബാധ്യത; അടുത്ത ചിത്രത്തിൽ പ്രതിഫലം വേണ്ടെന്ന് രവിതേജ

തിരക്കഥ തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നാവശ്യപ്പെട്ട് ആരാധകർ രവിതേജക്ക് തുറന്ന കത്തെഴുതിയിരുന്നു

Update: 2022-08-03 06:14 GMT

ഏറ്റവും പുതിയ ചിത്രം പരാജയപ്പെട്ടതോടെ നിര്‍മാതാവിന്‍റെ ബാധ്യത നികത്താന്‍ അടുത്ത സിനിമ പ്രതിഫലമില്ലാതെ ചെയ്യാമെന്നേറ്റ് തെലുങ്ക് സൂപ്പര്‍ താരം രവിതേജ. രാമറാവു ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് സുധാകര്‍ ചെറുകുറിക്കാണ് രവിതേജ ഉറപ്പുനല്‍കിയത്. ശരത് മാണ്ഡവ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം രവിതേജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായാണ് മാറിയത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രത്തിനായി വന്‍ തുകയാണ് മുതല്‍മുടക്ക്.   

അതേസമയം, രവിതേജയുടെ ഈയിടെ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങളും തുടരെത്തുടരെ പരാജയപ്പെട്ടിരുന്നു. തിരക്കഥ തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന് ആരാധകര്‍ തുറന്ന കത്തെഴുതിയതും വാര്‍ത്തയായി. താരം തിടുക്കപ്പെട്ട് സിനിമകൾ തെരഞ്ഞെടുക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. 

ടൈ​ഗർ നാ​ഗേശ്വര റാവു, ധമാക്ക, രാവണാസുര എന്നീ ചിത്രങ്ങളാണ് രവിതേജയുടേതായി ഇനി വരാനുള്ളത്. വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രവിതേജയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ടൈ​ഗർ നാ​ഗേശ്വര റാവു. ചിത്രത്തില്‍ ബോളിവുഡ് നടന്‍ അനുപം ഖേറും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News