സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് ; നൂറാം ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ട് ജയസൂര്യ

" എൻ്റെ നൂറാമത്തെ ചിത്രമാണിത്. നൂറ് കഥകൾ, നൂറ് കഥാപാത്രങ്ങൾ. എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ് " ജയസൂര്യ

Update: 2021-09-15 14:24 GMT
Editor : Midhun P | By : Web Desk

സിനിമയിലെത്തിയതിൻ്റെ ഇരുപതാം വാർഷികത്തിൽ തൻ്റെ നൂറാം ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ട് നടൻ ജയസൂര്യ. 'സണ്ണി' എന്ന് പേരിട്ട മലയാള ചിത്രം രഞ്ജിത്-ജയസൂര്യ കൂട്ടുകെട്ടിൽ പിറക്കുന്ന അടുത്ത ചിത്രമാണ്. സെപ്തംപർ 23 ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ഇന്ത്യ കൂടാതെ 240 രാജ്യങ്ങളിൽ സണ്ണി റിലീസ് ചെയ്യും.

ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സാമ്പത്തികമായി തകർന്നടിഞ്ഞ സണ്ണി സമൂഹത്തിൽ നിന്ന് സ്വയം പിന്മാറി ഒരിടത്തേക്ക് ഒതുങ്ങിപോകുന്ന വൈകാരിക നിമിഷങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

Advertising
Advertising

" എൻ്റെ നൂറാമത്തെ ചിത്രമാണിത്. നൂറ് കഥകൾ, നൂറ് കഥാപാത്രങ്ങൾ. എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. പക്ഷേ സണ്ണി കുറച്ച് വ്യത്യസ്തമാണ്. എൻ്റെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു കഥാപാത്രവുമായിരിക്കും .240 രാജ്യങ്ങളിൽ ആമസോൺ പ്രൈമിലൂടെ ആഗോള പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട് " ജയസൂര്യ ഫേയ്സ് ബുക്കിൽ കുറിച്ചു.

രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ് . രഞ്ജിത് ശങ്കർ തന്നെയാണ് ചിത്രത്തിൻ്റെ  രചനയും സംവിധാനവും ചെയ്തിരിക്കുന്നത്. 


പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നിവയാണ് ജയസൂര്യ - രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News