'ഇതെന്‍റെ സ്വപ്ന വാഹനം'; ബി.എം.ഡബ്ല്യൂ 3 സീരീസ് സ്വന്തമാക്കി റോഷന്‍ മാത്യൂ

നാലഞ്ചു വര്‍ഷമായി മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്ന് റോഷന്‍

Update: 2022-09-20 11:29 GMT
Editor : ijas

മലയാള യുവതാരങ്ങള്‍ക്കിടയില്‍ പ്രകടനം കൊണ്ട് ശ്രദ്ധേയനാണ് റോഷന്‍ മാത്യൂ. അടുത്തിടെ പുറത്തിറങ്ങിയ 'കൊത്ത്', 'ഒരു തെക്കന്‍ തല്ലുക്കേസ്', 'കോബ്ര' എന്നീ സിനിമകളിലെ പ്രകടനവും താരത്തിന്‍റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ റോഷന്‍ തന്‍റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.

ബി.എം. ഡബ്ല്യൂ 3 സീരീസിലെ ഏറ്റവും കരുത്തുറ്റ മോഡലായ 340 ഐ ജാഹര്‍ എം എഡിഷന്‍ ആണ് റോഷന്‍ വീട്ടിലെ പോര്‍ച്ചിലെത്തിച്ചിരിക്കുന്നത്. മൂന്നു ലിറ്റര്‍ ആറു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്. 387 ബി.എച്ച്.പി കരുത്തും 500 എന്‍.എം ടോര്‍ക്കുമുണ്ട് എന്‍ജിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.4 സെക്ക‍ന്‍ഡ് മാത്രം മതി. 89 ലക്ഷത്തിന് മുകളിലാണ് ഈ വാഹനത്തിന് വില. ഇ.വി.എം ഓട്ടോ ക്രാഫ്റ്റ് കൊച്ചിയില്‍ നിന്നാണ് റോഷന്‍ തന്‍റെ സ്വപ്ന വാഹനം സ്വന്തമാക്കിയത്.

Advertising
Advertising
Full View

നാലഞ്ചു വര്‍ഷമായി മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്ന് റോഷന്‍ കാര്‍ സ്വന്തമാക്കിയതിന് ശേഷം മനസ്സുതുറന്നു. വാഹനം ഓടിക്കാന്‍ ഇഷ്ടമാണ്. ആറ് സിലിണ്ടര്‍ ബി.എം.ഡബ്ല്യൂ കാര്‍ ഓടിക്കുന്നതിന്‍റെ സന്തോഷത്തിലാണ് താനെന്നും റോഷന്‍ പറഞ്ഞു.

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബിഗ് സ്ക്രീനിലെത്തുന്നത്. പിന്നീട് പുതിയ നിയമം, ആനന്ദം, കൂടെ, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്ക് എത്തി. മൂത്തോന്‍, കപ്പേള, സീ യൂ സൂണ്‍, ആണ്ണും പെണ്ണും, കുരുതി, നൈറ്റ് ഡ്രൈവ്, തെക്കന്‍ തല്ലു കേസ് എന്നിവയാണ് റോഷന്‍റെ ശ്രദ്ധേയ ചിത്രങ്ങള്‍. ബോളിവുഡിലും റോഷന്‍ തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചോക്ഡ്, ഡാര്‍ലിംഗ്സ് തുടങ്ങിയവാണ് ബോളിവുഡില്‍ റോഷന്‍റെ പ്രകടനം കൊണ്ട് അടയാളപ്പെടുത്തിയ ചിത്രങ്ങള്‍. വിക്രമിന്‍റെ കോബ്രയിലൂടെ തമിഴകത്തും റോഷന്‍ സാന്നിധ്യം ഉറപ്പിച്ചു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്, സിദ്ധാര്‍ത്ഥ് ഭരതന്‍റെ ചതുരം എന്നിവയാണ് റോഷന്‍റേതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News