ആര്‍.ആര്‍.ആര്‍ തരംഗം; ബോളിവുഡില്‍ രണ്ട് സിനിമകളില്‍ നായകനാകാന്‍ രാം ചരണ്‍

യു.വി ക്രിയേഷന്‍സും രാം ചരണുമായി ചേർന്ന് പുതിയ സിനിമ ആലോചിക്കുന്നുണ്ട്

Update: 2022-11-05 14:33 GMT

ബോളിവുഡിൽ രണ്ട് വൻകിട പ്രൊഡക്ഷൻ ഹൗസുകൾ രാംചരണുമായി ചേർന്ന് സിനിമ നിർമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നേരത്തെ രാം ചരണുമായി സിനിമ നിര്‍മിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പ്രൊഡക്ഷന്‍ ഹൗസ് ആണ് രാം ചരണെ വീണ്ടും ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ആര്‍.ആര്‍.ആറിന്‍റെ ആഗോള വിജയം രാം ചരണിന്‍റെ മൂല്യം ഉയര്‍ത്തിയതോടെയാണ് ഹിന്ദിയില്‍ താരം വീണ്ടും അരങ്ങേറ്റത്തിന് ശ്രമിക്കുന്നത്. രാം ചരണ്‍ ചിത്രം രംഗസ്ഥലം ഒരുക്കിയ മൈത്രി മൂവീസ് ബോളിവുഡില്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ നിര്‍മാണ പങ്കാളിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുഷ്പയിലൂടെ മൈത്രി മൂവീസ് ഗംഭീര വിജയം ആവര്‍ത്തിച്ചിരുന്നു. രാധേ ശ്യാം, സഹോ സിനിമകള്‍ നിര്‍മിച്ച യു.വി ക്രിയേഷന്‍സും രാം ചരണുമായി പുതിയ സിനിമ ആലോചിക്കുന്നുണ്ട്.

തമിഴ് സംവിധായകന്‍ ശങ്കറിന്‍റെ പേര് പ്രഖ്യാപിക്കാത്ത പുതിയ സിനിമയിലാണ് രാം ചരണ്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാം ചരണിന്‍റെ പതിനഞ്ചാമത് പ്രൊജക്ടായാണ് ചിത്രം ഒരുങ്ങുന്നത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News