ചലച്ചിത്ര കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു; വിട വാങ്ങിയത് ഹിറ്റ് ചിത്രങ്ങളുടെ കലാസംവിധായകന്‍

വാഹനാപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

Update: 2023-10-27 06:22 GMT

സാബു പ്രവദാസ്

തിരുവനന്തപുരം: ചലച്ചിത്ര കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കേരളീയം മേളയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.

ചലച്ചിത്ര സംബന്ധിയായ ഏറ്റവും മികച്ച ലേഖനത്തിനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട് . രാജാവിന്‍റെ മകൻ, മനു അങ്കിൾ , കാട്ടുകുതിര, വഴിയോരക്കാഴ്ചകൾ , പത്രം, ലേലം , റൺ ബേബി റൺ, അമൃതം , പാർവ്വതീ പരിണയം , ഒറ്റയടിപ്പാതകൾ , ഫസ്റ്റ് ബെൽ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായ സാബു പ്രവദാസ് മലയാള സിനിമയിലെ വിവിധ ധാരകളിൽപ്പെട്ട ചലച്ചിത്ര പ്രവർത്തകരുമായി ഗാഢമായ സൗഹൃദം പുലർത്തിയിരുന്നു .

Advertising
Advertising

ഐ എഫ് എഫ് കെ അടക്കമുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളിൽ ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട് . കലാ രംഗത്തെ മാറിവരുന്ന സാങ്കേതിക വിദ്യകൾ പഠിക്കാനും അത് മറ്റുള്ളവർക്ക് പങ്കുവെക്കാനും എന്നും താത്പര്യം പ്രകടിപ്പിച്ചിരുന്നു . ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയൻ രൂപീകരണ നേതാവായ ഇദ്ദേഹം മാക്ട , ഫെഫ്ക തുടങ്ങിയ ചലച്ചിത്ര സംഘടനകളുടെ പിറവിതൊട്ടേ സംഘടനാ തലത്തിൽ കലാപരമായ പ്രചാരണങ്ങളുടെ ചുമതലകൾ നിർവ്വഹിച്ചു പോന്നു .

എറണാകുളം കച്ചേരിപ്പടിയിലെ പ്രശസ്തമായ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരന്റെയും മേനക സുകുമാരന്റെയും എട്ടു മക്കളിൽ മൂത്ത പുത്രനാണ് സാബു പ്രവദാസ് . നിശ്ചലഛായാഗ്രാഹകൻ അമ്പിളി പ്രവദ സഹോദരനും പ്രശസ്ത സംവിധായകനായിരുന്ന പി ജി വിശ്വംഭരൻ സഹോദരീഭർത്താവും ആണ്. ഷേർളി സാബു ഭാര്യയും അശ്വിൻ സാബു മകനുമാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News