ഇത് അറിഞ്ഞാൽ ഏറ്റവും സന്തോഷിക്കുന്നത് എന്‍റെ അമ്മയായിരിക്കും; ആദ്യമായി സീരിയലില്‍ അഭിനയിച്ച് സൈജു കുറുപ്പ്

സീരിയലിന്റെ സെറ്റിൽ നിന്ന് അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്

Update: 2021-07-07 16:38 GMT
Editor : Roshin | By : Web Desk

മലയാളത്തിലെ മികച്ച യുവതാരങ്ങളില്‍ ഒരാളാണ് സൈജു കുറുപ്പ്. ഏത് രീതിയിലുള്ള കഥാപാത്രത്തിനും ഫ്ലക്സിബിളായ നടനാണ് സൈജു കുറുപ്പ്. അടുത്തിടെ നായകനായെത്തിയ ഗാര്‍ഡിയന്‍ മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. അതിനിടയിലാണ് പുതിയ കാല്‍വെപ്പുമായി താരം ശ്രദ്ധേയനാകുന്നത്. ആദ്യമായി ഒരു സീരിയലിൽ അഭിനയിച്ചിരിക്കുകയാണ് സൈജു കുറുപ്പ്.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് സീരിയലിൽ അഭിനയിച്ചതിനെക്കുറിച്ച് താരം വ്യക്തമാക്കിയത്. സീരിയലിന്റെ സെറ്റിൽ നിന്ന് അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. സീരിയലിന്റെ ആരാധകനാണ് താനെന്നും ഒരു എപ്പിസോഡിലെങ്കിലും അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്നുമാണ് സൈജു പറയുന്നത്. ഇത് അറിഞ്ഞാൽ തന്റെ അമ്മയ്ക്കായിരിക്കും ഏറ്റവും സന്തോഷമെന്നും താരം പറയുന്നു.

Advertising
Advertising

ടിവി സീരിയലിന്‍റെ കടുത്ത ആരാധകൻ എന്ന നിലയിൽ ടിവിയിലെ ഒരു എപ്പിസോഡിൽ എങ്കിലും അഭിനയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. സൂര്യ ടിവിയിലെ സ്വന്തം സുജാതയിലൂടെ എന്‍റെ ആ​ഗ്രഹം യാഥാർഥ്യമായി. എപ്പിസോഡ് വൈകാതെ നിങ്ങളിലേക്കെത്തും. ഇത് അറിഞ്ഞാൽ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി എന്‍റെ അമ്മയായിരിക്കും- സൈജു കുറുപ്പ് കുറിച്ചു.


Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News