സലാര്‍ ടീസര്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.12നെത്തും; റോക്കി ഭായിയുടെ കപ്പല്‍ മുങ്ങിയ അതേസമയം!

കെജിഎഫും സലാറുമായി എന്തോ ബന്ധമുണ്ടെന്ന് ഫിലിം ഇന്‍ഡസ്ട്രി ട്രാക്കര്‍ മനോബാല വിജയബാലന്‍ ട്വിറ്ററില്‍ കുറിച്ചു

Update: 2023-07-05 07:00 GMT
Editor : Jaisy Thomas | By : Web Desk

സലാറിനെയും കെജിഎഫിനെയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന പോസ്റ്റര്‍

Advertising

ഹൈദരാബാദ്: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീല്‍ ചിത്രം സലാറിന്‍റെ ടീസര്‍ ജൂലൈ 6ന് റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. പുലര്‍ച്ചെ 5.12നാണ് ടീസര്‍ പുറത്തുവിടുന്നത്. എന്താണ് ഈ സമയത്ത് ടീസര്‍ റിലീസ് ചെയ്യുന്നത് എന്ന ചോദ്യമായിരുന്നു പ്രേക്ഷകരുടെ മനസില്‍ ഉയര്‍ന്നത്. അതിന് അവര്‍ തന്നെ ഉത്തരം കണ്ടെത്തുകയും ചെയ്തു. നീലിന്‍റെ ബ്ലോക്ബസ്റ്റര്‍ ചിത്രം കെജിഎഫുമായിട്ടാണ് സമയത്തെ ബന്ധപ്പെടുത്തിയിരിക്കുന്നത്.

കെജിഎഫ് 2 ക്ലൈമാക്സില്‍ റോക്കി ഭായി ആക്രമിക്കപ്പെടുന്നത് പുലര്‍ച്ചെ അഞ്ചു മണിക്കാണെന്നും കപ്പല്‍ തകരുന്നത് 51.2നാണെന്നുമാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. കെജിഎഫും സലാറുമായി എന്തോ ബന്ധമുണ്ടെന്ന് ഫിലിം ഇന്‍ഡസ്ട്രി ട്രാക്കര്‍ മനോബാല വിജയബാലന്‍ ട്വിറ്ററില്‍ കുറിച്ചു. ടീസര്‍ തിയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം പ്രശാന്ത് നീലിന്‍റെ ഭാര്യ ലിഖിത ഇന്‍സ്റ്റഗ്രാം സ്റ്റോറില്‍ രസകരമായൊരു മീമും പങ്കുവച്ചു. ജൂലൈ 5 രാത്രിയിലെ രംഗങ്ങള്‍ എന്ന തലക്കെട്ടോടെ ഫോണില്‍ സമയം സെറ്റ് ചെയ്യുന്ന ബ്രഹ്മാനനന്ദത്തിന്‍റെ ചിത്രത്തോടും കൂടിയ മീം ആണ് ലിഖിത പങ്കുവച്ചത്. നടന്‍ പ്രഭാസും ഇത് ഷെയര്‍ ചെയ്തത്. തുടര്‍ന്നങ്ങോട്ട് മീമുകളുടെ ബഹളമായിരുന്നു.

കെജിഎഫിന്‍റെ വിജയത്തിനു ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രമാണ് സലാര്‍. പ്രഭാസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ വരദരാദ മന്നാര്‍ എന്ന വില്ലനായി എത്തുന്നത് പൃഥ്വിരാജ് സുകുമാരനാണ്. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു,ശ്രിയ റെഡ്ഡി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. 200 കോടി ബജറ്റിലൊരുങ്ങുന്ന സിനിമയുടെ വിഎഫ്എക്‌സ് കൈകാര്യം ചെയ്യാൻ നിർമ്മാതാക്കൾ ഒരു വിദേശ സ്റ്റുഡിയോ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സെപ്തംബര്‍ 28ന് ചിത്രം തിയറ്ററുകളിലെത്തും. തെലുഗ്, ഹിന്ദി, തമിഴ്,കന്നഡ,മലയാളം ഭാഷകളില്‍ സലാര്‍ പ്രേക്ഷകരിലേക്കെത്തും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News