സൽമാൻ ഖാൻ ചിത്രം കിസി കാ ഭായ് കിസി കി ജാൻ 100 കോടി ക്ലബ്ബില്‍

ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നുള്ള വാരാന്ത്യ കളക്ഷൻ 68.17 കോടിയാണ്

Update: 2023-04-25 11:16 GMT
Advertising

സൽമാൻ ഖാൻ ചിത്രം കിസി കാ ഭായ്, കിസി കി ജാൻ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം ആഗോള തലത്തിൽ 100 കോടി നേടിയിരിക്കുകയാണ്.

ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് വെള്ളിയാഴ്ച 15.81 കോടി മാത്രം നേടിയ ചിത്രം, ഞായറാഴ്ച നേടിയത് 26.61 കോടി. ഇതോടെ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നുള്ള വാരാന്ത്യ കളക്ഷൻ 68.17 കോടിയായി.

ഫർഹാദ് സാംജിയാണ് ചിത്രം സംവിധാനം ചെയ്തത്. ബജ്‍രംഗി ഭായ്‍ജാന് ശേഷം സൽമാൻ ഖാൻ അവതരിപ്പിച്ച മികച്ച കഥാപാത്രമാണ് കിസി കാ ഭായ്, കിസി കി ജാനിലേത് എന്നാണ് പ്രേക്ഷക പ്രതികരണം. പക്ഷെ നിരൂപക പ്രശംസ നേടാന്‍ സിനിമയ്ക്കായില്ല. പൂജ ഹെഗ്ഡെയാണ് നായിക. സൽമാനും പൂജ ഹെഗ്ഡെയും ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രമാണിത്.

തെലുങ്ക് താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബട്ടി, ജഗപതി ബാബു, ഷെഹ്‌നാസ് ഗിൽ, രാഘവ് ജുയൽ, പാലക് തിവാരി എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തി. അജിത് നായകനായ വീരത്തിന്‍റെ ഹിന്ദി റീമെയ്ക്കാണ് കിസി കാ ഭായി കിസി കി ജാന്‍. 


Full View


Summary- Salman Khan movie Kisi Ka Bhai Kisi Ki Jaan crossed 100 crore globally

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News