ദുല്‍ഖര്‍ ഡബിള്‍ റോളിലോ? ആകാംക്ഷയുണര്‍ത്തി സല്യൂട്ടിന്‍റെ പുതിയ പോസ്റ്റര്‍

ചിത്രത്തിന്‍റെ ഒരു സ്നീക്ക് പീക്കും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു

Update: 2021-07-28 12:37 GMT
Editor : Roshin | By : Web Desk
Advertising

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പോലീസ് സ്റ്റോറി പറയുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി - സഞ്ജയാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്‍റെ ഒരു സ്നീക്ക് പീക്കും പോസ്റ്ററും പുറത്തുവന്നിരുന്നു. സ്നീക്ക് പീക്കില്‍ സമരമുഖത്തേക്ക് പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങിവരുന്ന ദുല്‍ഖറിനെയാണ് കാണിക്കുന്നത്. അരവിന്ദ് കരുണാകരന്‍ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. എന്നാല്‍ ഇപ്പോള്‍ താടി വച്ചുള്ള പോസ്റ്റര്‍ റിലീസ് ആയതോടെ ഡബിള്‍ റോളിലാണോ ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നതെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. അമർ ഹാൻസ്പൽ അസിസ്റ്റന്റ് ഡയറക്ടർസ് അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ, രഞ്ജിത്ത് മടത്തിൽ.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News