ഖദീജയായി സാമന്ത, കൂടെ നയന്‍താരയും; വിഘ്‌നേഷ് ശിവന്റെ പുതിയ ചിത്രം

നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സാമന്ത സിനിമയിൽ വീണ്ടും സജീവമാകുന്നത്

Update: 2021-11-17 11:32 GMT
Editor : abs | By : Web Desk

വിഘ്‌നേഷ് ശിവന്റെ റൊമാന്റിക് എന്റർടൈനർ കാത്തു വാകുല രണ്ടു കാതലിൽ വിജയ് സേതുപതിയും സാമന്ത മുഖ്യവേഷത്തിൽ. ഖദീജ എന്ന പേരിലാണ് സാമന്ത സിനിമയിലെത്തുന്നത്. റാംബോ എന്നാണ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

പോസ്റ്റർ ട്വിറ്ററിൽ പങ്കുവയ്ക്കവെ 'ഖദീജ, കാത്തിരിക്കാനാകുന്നില്ല' എന്ന് സാമന്ത കുറിച്ചു. ഡിസംബറിലാണ് ചിത്രം തിയേറ്ററിലെത്തുക. സാമന്തയ്ക്ക് പുറമേ, നയൻതാരയും ചിത്രത്തിലുണ്ട്. നയൻതാരയുടെ ലുക്കും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

വിജയ് സേതുപതിക്കും നയൻതാരയ്ക്കുമൊപ്പം ചേർന്നുള്ള വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്. 2015ൽ ആദ്യത്തെ ചിത്രമായ നാനും റൗഡി ധാനിൽ ഇവരുമായിരുന്നു മുഖ്യവേഷങ്ങളിൽ. ആ വർഷത്തെ ഏറ്റവും ഹിറ്റുകളിലൊന്നായിരുന്നു ചിത്രം. 

Advertising
Advertising

തെലുങ്ക് സൂപ്പർ താരം നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സാമന്ത സിനിമയിൽ വീണ്ടും സജീവമാകുന്നത്. നാലു വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഈയിടെയാണ് ഇരുവരും തമ്മിൽ വഴിപിരിഞ്ഞത്.

Summary: Vijay Sethupathi and Samantha in the lead roles in Vighnesh Sivan's romantic entertainer Kathu Vakula Randu Kadhalil. Samantha will be seen in the movie as Khadija. Sethupathi's character is called Rambo. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News