'കടന്നുപോകുന്നത് തീവ്രവേദനയിലൂടെ, എട്ട് മാസമായി ഇതാണ് അവസ്ഥ': രോഗത്തെ കുറിച്ച് സാമന്ത

'ചില ദിവസങ്ങളില്‍ വല്ലാതെ തടിച്ചു. കണ്ണുകള്‍ വീർത്ത് വേദനിക്കുന്നു'

Update: 2023-03-30 13:20 GMT

Samantha Ruth Prabhu

Advertising

ഡല്‍ഹി: മയോസൈറ്റിസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നടി സാമന്ത, താന്‍ കടന്നുപോകുന്ന വേദനയുടെ ദിവസങ്ങളെ കുറിച്ച് മനസ്സുതുറന്നു. രോഗനിര്‍ണയത്തിന്‍റെയും ചികിത്സയുടെയും ദിവസങ്ങള്‍ കഠിനമായിരുന്നു. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും ബാധിച്ചു. സ്വന്തം രൂപം പോലും മാറിപ്പോയെന്നും സാമന്ത പറഞ്ഞു. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് സാമന്തയുടെ പ്രതികരണം.

"ഞാൻ ഒരുപാട് യാതനകളിലൂടെ കടന്നുപോയി. അഭിനേതാവ് എന്ന നിലയിൽ എല്ലായ്പ്പോഴും ഇൻസ്റ്റഗ്രാമിലും അഭിമുഖങ്ങളിലും സിനിമകളിലും പൂര്‍ണത ആഗ്രഹിക്കുന്നു. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഒടുവിൽ ഇക്കാര്യത്തിലൊന്നും സ്വയം നിയന്ത്രണമില്ലാത്ത അവസ്ഥ വന്നു. മരുന്ന് കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളുമുണ്ടായിരുന്നു"- സാമന്ത പറഞ്ഞു.

ഓരോ ദിവസവും പല തരത്തിലായിരുന്നുവെന്ന് സാമന്ത പറഞ്ഞു- "ചില ദിവസങ്ങളില്‍ വല്ലാതെ തടിച്ചു. ചില ദിവസങ്ങളില്‍ ഒട്ടും സുഖമില്ലായിരുന്നു. എന്‍റെ രൂപത്തിന്മേൽ എനിക്ക് നിയന്ത്രണമില്ലാതായി. കണ്ണുകളില്‍ സൂചി കുത്തുന്നതു പോലെ അനുഭവപ്പെടുന്നു. എല്ലാ ദിവസവും ഞാൻ ഈ വേദനയിലൂടെ കടന്നുപോകുന്നു. പ്രകാശത്തിലേക്ക് നേരിട്ട് നോക്കാന്‍ കഴിയാത്തതുകൊണ്ടാണ് കണ്ണട വെച്ചത്. എനിക്ക് തീവ്രമായ മൈഗ്രേൻ ഉണ്ട്. കണ്ണുകള്‍ വേദനിച്ച് വീർക്കുന്നു. കഴിഞ്ഞ എട്ട് മാസമായി എല്ലാ ദിവസവും ഇതാണ് അവസ്ഥ. ഒരു അഭിനേതാവിനെ സംബന്ധിച്ച് കണ്ണുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. വികാരം പ്രകടിപ്പിക്കുന്നത് കണ്ണുകളിലൂടെയാണ്".

മയോസൈറ്റിസ് രോഗം ബാധിച്ച സാമന്ത കഴിഞ്ഞ വര്‍ഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ശാകുന്തളമാണ് സാമന്തയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഏപ്രില്‍ 14ന് സിനിമ തിയേറ്ററുകളിലെത്തും.

ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂണ്‍ രോഗമാണ് മയോസൈറ്റിസ്. എല്ലുകള്‍ക്ക് ബലക്ഷയവും ശരീര വേദനയും അനുഭവപ്പെടും. നിരന്തര വേദനയും ക്ഷീണവും കാരണം ഇരിക്കാനും നില്‍ക്കാനും പ്രയാസം അനുഭവപ്പെടും.

Summary- Samantha Ruth Prabhu, who is gearing up for the release of her upcoming film Shaakuntalam, in a recent interview opened up on her struggle with myositis disease and the physical issues she faced post the rare disease

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News