ധനുഷിന്‍റെ നായികയായി സംയുക്ത മേനോന്‍; 'വാത്തി' തിയേറ്ററുകളിലേക്ക്

തെലുങ്കിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. 'സർ' എന്ന പേരിലായിരിക്കും ചിത്രം തെലുങ്കിൽ റിലീസ് ചെയ്യുക

Update: 2023-01-31 10:27 GMT

ചെന്നൈ: തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി വെങ്കി ആറ്റിലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'വാത്തി' റിലീസിനൊരുങ്ങുന്നു. തമിഴിന് പുറമെ തെലുങ്കിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. 'സർ' എന്ന പേരിലായിരിക്കും ചിത്രം തെലുങ്കിൽ റിലീസ് ചെയ്യുക. സിതാര എന്റർടൈന്മെന്റ്‌സ്, ശ്രീകര സ്റ്റുഡിയോസ്, ഫോർച്യുണ് ഫോർ സിനിമാസ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

മലയാളി നടി സംയുക്ത മേനോൻ നായികയായെത്തുന്ന ചിത്രത്തിൽ സമുദ്രക്കനി, ആടുകളം നരേൻ, ഇളവറസ്, തെലുങ്ക് നടൻ സായ്കുമാർ, മലയാളി താരങ്ങളായ പ്രവീണ, നടൻ ഹരീഷ് പേരാടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ജി.വി.പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Advertising
Advertising

വാത്തിയിലേതായി പുറത്തുവന്ന ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് നേടിയത്. സ്‌കന്ദ സിനിമാസാണ് ഐൻസ്റ്റീൻ മീഡിയയുമായി ചേർന്ന് 'വാത്തി' കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.സിനിമയുടെയുടെ ഓഡിയോ ലോഞ്ച് ഫെബ്രുവരി 4 ന് ചെന്നൈയിൽ വെച്ച് നടക്കും. ഫെബ്രുവരി 17ന് കേരളത്തിലെ 100ഓളം തീയേറ്ററുകളിൽ 'വാത്തി' പ്രദർശനത്തിനെത്തും

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News