'ജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല'; ഷുഹൈബ് മാലികിന്റെ രണ്ടാം വിവാഹത്തിന് മുമ്പ് സാനിയയുടെ ഇൻസ്റ്റ പോസ്റ്റ്

'വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക'

Update: 2024-01-20 11:32 GMT

ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലികും നടിയും മോഡലുമായ സന ജാവേദും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ വൈറലായി സാനിയ മിർസയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി. വിവാഹം കഠിനമാണ്, വിവാഹ മോചനവും കഠിനമാണെന്നും നിങ്ങളുടേത് തെരഞ്ഞെടുക്കുകയെന്നും താരം ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു. 'വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക' എന്ന് തുടങ്ങുന്ന കുറിപ്പാണ് സാനിയ പങ്കുവെച്ചത്. 'ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാൽ, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ'  സാനിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

Advertising
Advertising


2010 ലാണ് സാനിയ മിർസ-ഷുഹൈബ് മാലിക് വിവാഹം നടന്നത്. വിവാഹശേഷം തുടർച്ചയായി വിവാദങ്ങളുമുണ്ടായിരുന്നു. വിവാഹശേഷം ദുബൈയിലാണ് ഇരുവരും താമസിച്ചിരുന്നത്. 2018ൽ ഇരുവർക്കും ആൺകുഞ്ഞ് പിറന്നു. പിന്നീട് 2022 ൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായി. ആദ്യഘട്ടത്തിൽ ഇരുവരും വാർത്ത നിഷേധിക്കുകയാണ് ചെയ്തത്. പിന്നാലെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 20 വർഷം നീണ്ട ടെന്നീസ് കരിയർ സാനിയ മിർസ അവസാനിപ്പിച്ചു. ഷുഹൈബ് മാലിക്കിന്‍റെയും നടിയും മോഡലുമായ സന ജാവേദിന്‍റെയും വിവാഹചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഷുഹൈബ് തന്നെയാണ് സനക്കൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News