അബദ്ധവശാല്‍ അങ്ങനെ സംഭവിച്ചു, ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു; വൈറല്‍ വീഡിയോയില്‍ പ്രതികരണവുമായി സാനിയ

ഈയിടെ ഒരു വ്യക്തിയോട് ഞാന്‍ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു സാമൂഹ്യ വീഡിയോ മാധ്യമങ്ങളില്‍ വൈറലായി

Update: 2023-11-23 06:30 GMT

സാനിയ ഇയ്യപ്പന്‍

സെല്‍ഫി എടുക്കാനെത്തിയ ആരാധകനോട് അനിഷ്ടത്തോടെ പെരുമാറുന്ന നടി സാനിയ ഇയ്യപ്പന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ആരാധകന്‍ അടുത്തു നില്‍ക്കുമ്പോള്‍ അവജ്ഞയോടെ നീങ്ങിനില്‍ക്കുന്ന നടിയുടെ വീഡിയോക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് സാനിയക്കെതിരെ ഉയര്‍ന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതിരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. അബദ്ധവശാല്‍ അങ്ങനെ ചെയ്തതില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.



"ഈയിടെ ഒരു വ്യക്തിയോട് ഞാന്‍ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു സാമൂഹ്യ വീഡിയോ മാധ്യമങ്ങളില്‍ വൈറലാവുകയും അതില്‍ ചില വ്യക്തികള്‍ അവരുടെ വിയോജിപ്പ് കമന്‍റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തില്‍ പല രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എന്‍റെ ജീവിതത്തില്‍ ഒട്ടും മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിന് ശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാം ഞാന്‍ ഉള്ളിലൊതുക്കിയെങ്കിലും ഓരോ തവണയും മനസിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാല്‍ ഇതിന്‍റെ ​ഗൗരവം എല്ലാവര്‍ക്കും ഒരുപോലെയല്ലെന്ന സത്യവും ഞാന്‍ മനസിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്‍റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാന്‍ ഞാന്‍ ആ​ഗ്രഹിക്കുന്നു. അബദ്ധവശാല്‍ ഞാന്‍ അങ്ങനെ ചെയ്തെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസിലാക്കിയതിന് നന്ദി" എന്നാണ് സാനിയ കുറിച്ചത്.

ഈയിടെ മഞ്ചേരിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിനിടെയാണ് ഒരു ആരാധകന്‍ സാനിയക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. ഇയാള്‍ സെല്‍ഫി എടുക്കുന്നതിനിടെ മറ്റൊരു സുഹൃത്ത് കൂടി ഫ്രയിമിലേക്ക് കടന്നുവരികയും സാനിയ അനിഷ്ടത്തോടെ അയാളെ നോക്കുന്നതും മാറിനില്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News