'വോട്ടിനു വേണ്ടി ജാതി,മത മേലാളന്മാരുടെ തിണ്ണ നിരങ്ങുന്നവർ ഇതൊന്നും കാണില്ല'; രൂക്ഷ വിമർശനവുമായി സന്തോഷ് കീഴാറ്റൂർ

''എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ അതോടെ തീർന്നു. അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരം''

Update: 2023-04-14 15:20 GMT
Editor : afsal137 | By : Web Desk

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ സന്തോഷ് കീഴാറ്റൂർ. പല സാമൂഹിക വിഷയങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കാനും താരം ഒട്ടും മടികാണിക്കാറില്ല. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന്റേയും ബസ് സ്റ്റാന്റിന്റേയും ദയനീയവസ്ഥ കണ്ട് അദ്ദേഹം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.

റെയിൽവേയിൽ ട്രെയിൻ വരുന്നത് വരെ കാത്തിരിക്കാൻ വൃത്തിയുള്ള ഇടമോ ടോയ്‌ലെറ്റോ ഇല്ല. എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരെന്നും സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു. രാത്രി ഉറക്കമൊഴിഞ്ഞ് ഡ്യൂട്ടി ചെയ്യുന്നതിനല്ലേ സർക്കാർ ഇവർക്ക് ശമ്പളം നൽകുന്നതെന്നും താരം ചോദിക്കുന്നു. വോട്ടിനു വേണ്ടി സകല ജാതി,മത മേലാളന്മാരുടെ തിണ്ണ നിരങ്ങുന്നവർ ഇതൊന്നും കാണില്ലെന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 

Advertising
Advertising

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ERNAKULAM SOUTH RAILWAY STATION അതുപോലെ Ernakulam KSRTC Bus Stand....ഇത് രണ്ടും നന്നാവാൻ പാടില്ലാ എന്ന് ആർക്കാണ് ഇത്ര വാശി.. SouthRailwayStationil Train വരുന്നതുവരെ കാത്തിരിക്കാൻ വൃത്തിയുള്ള ഇടം , വൃത്തിയുള്ള Toilet കഷ്ടം..പരമ ദയനീയം. എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ അതോടെ തീർന്നു അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരം അല്ല സാറന്മാരെ രാത്രി ഉറക്കമൊഴിഞ്ഞ് Duty ചെയ്യുന്നതിനല്ലെ സർക്കാർ ശമ്പളം തരുന്നത്.... വേറൊരു വശത്ത് എല്ലാ വൃത്തിയോടും കൂടി കോടികൾ ചിലവിട്ട മെട്രോ സ്‌റ്റേഷൻ..…. NB: 5.15 AM ട്രെയിനിൽ യാത്രചെയ്യുവാൻ 4 മണിക്ക് എത്തി വൃത്തിയോടെ ഇരിക്കാൻ ഒരു ഇരിപ്പിടം കിട്ടാതെ വലയുന്ന ഒരു പൗരന്റെ രോദനം...വോട്ടിനു വേണ്ടി സകല ജാതി,മത മേലാളന്മാരുടെ തിണ്ണ നിരങ്ങുന്നവർ ഇതൊന്നും കാണില്ല... കൂകി പായും തീവണ്ടി കൂകി പായും തീവണ്ടി കൂകി പായും തീവണ്ടി.

Full View



Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News