കരയാതെ ഒരു രാത്രി പോലും അവളെ അവളുടെ ഭര്‍ത്താവ് കണ്ടിട്ടില്ല, അവരൊന്നിച്ച് ഒരു യാത്ര പോലും പോയിട്ടില്ല; അതിജീവിതയുടെ അവസ്ഥയെക്കുറിച്ച് സയനോരയും ശില്‍പ ബാലയും

അമ്മയും ഭര്‍ത്താവുമാണ് അവള്‍ക്ക് കൂടുതല്‍ അടുപ്പമുള്ളവര്‍. എന്നാല്‍ ചില സമയത്ത് അവര്‍ക്ക് പോലും അവളെ ആശ്വസിപ്പിക്കാനാവുന്നില്ല

Update: 2022-05-25 05:13 GMT

അതിജീവിത കടന്നുപോയ അവസ്ഥകളെക്കുറിച്ച് തുറന്നുപറഞ്ഞ് സുഹൃത്തുക്കളായ ശില്‍പബാലയും സയനോരയും. ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള അവളുടെ പ്രയാണത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സയനോരയും ശില്‍പ ബാലയും പറഞ്ഞു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും വെളിപ്പെടുത്തല്‍.

അവളുടെ തീരുമാനം പലർക്കും പ്രചോദനമായിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. പ്രയാസമേറിയതാണ്. എപ്പോഴും സന്തോഷവതിയായ കുട്ടിയായിരുന്നു അവള്‍. ഞങ്ങളെല്ലാം ഒന്നിച്ചിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചിരിച്ച് കളിച്ച് നടക്കുന്നയാളും അവളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവളെ ഇരയെന്നായിരുന്നു സംബോധന ചെയ്തിരുന്നത്. അതിപ്പോള്‍ അതിജീവിതയിലേക്ക് മാറിയിരിക്കുകയാണ്. എത്രമാത്രം പ്രയാസമേറിയതായിരുന്നു ആ യാത്രയെന്ന് അവള്‍ക്കേ അറിയൂ. ആദ്യമൊക്കെ ഞങ്ങളും കരഞ്ഞ് പോവുമായിരുന്നു.

Advertising
Advertising

ഇടയ്ക്ക് അവള്‍ അപ്രത്യക്ഷയാവാറുണ്ട്. അതേക്കുറിച്ച് പറഞ്ഞാണ് പോവാറുള്ളത്. ശരിയായി വരാന്‍ സമയമെടുക്കുമെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. സംഭവിച്ചതിനെക്കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരുന്നൊരു സാഹചര്യം അത് അവള്‍ക്ക് മാത്രമേ നേരിടാനാവൂ. ഞങ്ങളിലാര്‍ക്കെങ്കിലുമാണ് സംഭവിച്ചതെങ്കില്‍ ഒരിക്കലും അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല.

അമ്മയും ഭര്‍ത്താവുമാണ് അവള്‍ക്ക് കൂടുതല്‍ അടുപ്പമുള്ളവര്‍. എന്നാല്‍ ചില സമയത്ത് അവര്‍ക്ക് പോലും അവളെ ആശ്വസിപ്പിക്കാനാവുന്നില്ല. എന്തെങ്കിലും നെഗറ്റീവ് കാര്യങ്ങള്‍ വന്നാല്‍ ഞങ്ങളാരും അവളോട് അതേക്കുറിച്ച് പറയാറില്ല. അവള്‍ അത് കാണാതിരിക്കണേയെന്നാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുള്ളത്. പഴയ അവളെ തിരിച്ച് കിട്ടുന്നതിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍.

അവള്‍ വിജയിച്ചുവെന്നാണ് ഞങ്ങളെല്ലാം വിശ്വസിക്കുന്നത്. ഇങ്ങനെയുള്ളൊരു കാര്യം സംഭവിച്ചാല്‍ ഒരു പെണ്‍കുട്ടി ചിലപ്പോള്‍ ജീവിതം തന്നെ അവസാനിപ്പിച്ചേനെ. എന്നാല്‍ പോരാടാനായിരുന്നു അവള്‍ തീരുമാനിച്ചത്. ഒരുപാട് പേര്‍ക്ക് അവള്‍ പ്രചോദനമായിട്ടുണ്ട്. ചലച്ചിത്ര മേളയിലേക്ക് അവള്‍ വന്നപ്പോള്‍ ജനം അവളെ സ്വീകരിച്ചത് കണ്ടപ്പോള്‍ അവള്‍ വിജയിച്ചുവെന്നാണ് തോന്നിയത്. കേസൊക്കെ അവസാനിച്ച് അവള്‍ ജീവിച്ച് തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍.

അമ്മയും ഭര്‍ത്താവുമാണ് അവള്‍ക്ക് കൂടുതല്‍ അടുപ്പമുള്ളവര്‍. എന്നാല്‍ ചില സമയത്ത് അവര്‍ക്ക് പോലും അവളെ ആശ്വസിപ്പിക്കാനാവുന്നില്ലഞങ്ങളൊരുപാട് ആഗ്രഹിച്ച വിവാഹമായിരുന്നു അവളുടേത്. മെഹന്ദിക്ക് പോലും അവള്‍ക്ക് ഞങ്ങളെയല്ലാതെ പുറമെ നിന്നാരെയും വിളിക്കാന്‍ പറ്റിയിരുന്നില്ല. കരയാതെ ഒരു രാത്രി പോലും അവളെ അവളുടെ ഭര്‍ത്താവ് കണ്ടിട്ടില്ല. ഒന്നിച്ചൊരു യാത്ര പോലും പോവാനായിട്ടില്ല അവര്‍ക്ക്. നീതി കിട്ടുമെന്നാണ് അവളുടെ വിശ്വാസം. അതാണ് അവള്‍ സോഷ്യല്‍മീഡിയയിലൂടെ ഒന്നും സംസാരിക്കാത്തത്- ശില്‍പ ബാലയും സയനോരയും പറയുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News