രാഹുലിനൊപ്പം സെല്‍ഫി, ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്‍ വിനു മോഹന്‍

ഭാരത് ജോഡോ യാത്രയുടെ ഭാഗമായ കാര്യം നടന്‍ വിനു മോഹന്‍ തന്നെ ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്

Update: 2022-09-18 10:07 GMT
Editor : ijas

ഹരിപാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍ തുടരവെ യാത്രയുടെ ഭാഗമായി ചലച്ചിത്ര താരം വിനു മോഹന്‍. ഹരിപാട് നിന്നും പുന്നപ്ര വരെയുള്ള ഭാരത് ജോഡോ യാത്രക്ക് മധ്യേയാണ് വിനു മോഹന്‍ യാത്രക്ക് പിന്തുണയുമായി രംഗത്തുവന്നത്. കറുത്ത പുള്ളികളുള്ള ഷര്‍ട്ടും കറുപ്പ് നിറത്തിലുള്ള ജീന്‍സ് പാന്‍റും ധരിച്ച് രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുക്കുന്ന വിനു മോഹന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായ കാര്യം നടന്‍ വിനു മോഹന്‍ തന്നെ ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. യാത്രയുടെ ഔദ്യോഗിക ഫേസ്ബുക്ക് ലൈവ് പങ്കുവെച്ചു കൊണ്ടാണ് വിനു മോഹന്‍ യാത്രയോട് ഐക്യദാര്‍ഢ്യം അറിയിച്ചത്. 

Advertising
Advertising

വലിയ ജനപങ്കാളിത്തമാണ് ആലപ്പുഴയിലെ ഭാരത് ജോഡോ യാത്രയില്‍ ആദ്യ രണ്ട് ദിനങ്ങളില്‍ പ്രകടമായത്. ഇന്ന് രാവിലെ ഏഴുമണിക്ക് ഹരിപ്പാട് ജംക്ഷനില്‍ നിന്നും തുടങ്ങിയ ജാഥയില്‍ ആയിരങ്ങളാണ് അണി ചേര്‍ന്നത്. ഹരിപ്പാട് ജംക്ഷനിൽ തുടങ്ങിയ ജാഥ മണ്ണാർശാല ക്ഷേത്രം കവല, ഡാണാപ്പടി, ടിബി ജംക്‌ഷൻ, കരുവാറ്റ തുടങ്ങിയ ഇടങ്ങളിലൂടെ കടന്ന് രാവിലെ പത്തിന് തോട്ടപ്പള്ളി ഒറ്റപ്പനയിലെത്തി. വൈകിട്ട് കുരുട്ടൂരിൽ നിന്നു തുടങ്ങുന്ന യാത്ര രാത്രി എഴരയ്ക്ക് കുറവൻ തോട് എംഇഎസ് സ്കൂൾ ​ഗ്രൗണ്ടിൽ സമാപിക്കും. നാല് ദിവസത്തിൽ 90 കിലോമീറ്ററിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ രാഹുലിനൊപ്പം യാത്രയില്‍ അണിനിരന്നു. 20ത് അരൂരാണ് ജില്ലയിലെ സമാപനം സമ്മേളനം നടക്കുക.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News